നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ പ്രോജക്ടിലേക്ക് മൾട്ടി പർപ്പസ് വർക്കർ, യോഗ ഡെമോൻസ്ട്രേറ്റർ, സാനിറ്റേഷൻ വർക്കർ എന്നീ തസ്തികളിൽ അപേക്ഷ ക്ഷണിച്ചു. മൾട്ടി പർപ്പസ് വർക്കർ തസ്തികയിലെ ഇന്റർവ്യൂ ജനുവരി അഞ്ച്, യോഗ ഡെമോൻസ്ട്രേറ്റർ തസ്തികയിലെ ഇന്റർവ്യൂ ജനുവരി അഞ്ച്, സാനിറ്റേഷൻ വർക്കർ ഇന്റർവ്യൂ ജനുവരി 16 തിയതികളിൽ രാവിലെ 11 മണിക്ക് നടക്കും.

അപേക്ഷകൾ തിരുവനന്തപുരം ആയുർവേദ കോളജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ  (നാഷണൽ ആയുഷ്-മിഷൻ) നേരിട്ടോ തപാൽ മുഖേനയോ ഡിസംബർ 29 മുമ്പ് നൽകണം. യോഗ്യത, പ്രായം എന്നിവ സംബന്ധിച്ച വിവരങ്ങൾ www.nam.kerala.gov.inൽ ലഭ്യമാണ്.