ഇരിങ്ങാലക്കുട ഗവർമെന്റ് ആയുർവ്വേദ ആശുപത്രിയിൽ 70,000 രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. നാഷണൽ ആയുഷ് മിഷൻ അനുവദിച്ച തുകയുപയോഗിച്ച് ആശുപത്രിയിലേക്കാവശ്യമായ വിവിധ ഉപകരണങ്ങൾ വാങ്ങാനാണ് തീരുമാനമായത് – മന്ത്രി പറഞ്ഞു.

സ്റ്റീം ബാത്ത് മെഷീൻ , നാപ്കിൻ ഇൻസിനറേറ്റർ മെഷീൻ എന്നിവയാണ് ആശുപത്രിക്കായി വാങ്ങിക്കുക – മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.