അത്തോളി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി പാലിയേറ്റീവ് കെയർ ദിനത്തിൽ ബഹുജന സന്ദേശ റാലി സംഘടിപ്പിച്ചു. അത്തോളി ഹൈസ്കൂളിൽ നിന്നാരംഭിച്ച റാലിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ എം സരിത നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ റിജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. പി.ടി.എ പ്രസിഡന്റ് സന്ദീപ് നാലുപുരക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ശാന്തി മാവീട്ടിൽ, മെഡിക്കൽ ഓഫീസർ ദിവ്യ, ഹെൽത്ത് ഇൻസ്പെക്ടർ രതീഷ്, വ്യാപാരി വ്യവസായി പ്രതിനിധി ജലീൽ, അധ്യാപിക സിന്ധു എന്നിവർ സംസാരിച്ചു. എസ്.പി.സി, എൻ.എസ്.എസ്, ജെ. ആർ.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ആശാവർക്കർമാർ എന്നിവർ റാലിയിൽ പങ്കാളികളായി.