കൊയിലാണ്ടി നഗരസഭ താലൂക്ക് ആശുപത്രി സാന്ത്വനം പാലിയേറ്റീവ് കെയറിന്റെ ഭാഗമായി പാലിയേറ്റീവ് ദിനാചരണ സന്ദേശ റാലിയും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് നിർവ്വഹിച്ചു. സന്ദേശ റാലി നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി പ്രജില ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ വൈസ് ചെയർമാൻ അഡ്വ കെ സത്യൻ അധ്യക്ഷത വഹിച്ചു.

പാലിയേറ്റീവ് ഇൻ ചാർജ് ഡോക്ടർ റഷീദ് പാലിയേറ്റീവ് ദിന സന്ദേശ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ, വാർഡ് കൗൺസിലർമാരായ അസീസ് മാസ്റ്റർ, വി പി ഇബ്രാഹിം കുട്ടി, രത്നവല്ലി ടീച്ചർ, ഷീബ അരീക്കൽ, വിഷ്ണു, റഹ്മത്ത്, സുമതി, സുമേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാജീവ്, കൊയിലാണ്ടി റെഡ് ക്രോസ് പ്രതിനിധി രാജൻ, പി.ആർ. ഒ. ജയപ്രവീൺ എന്നിവർ സംസാരിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. വിനോദ് വി സ്വാഗതവും ആർ.എം.ഒ ഡോ. അസീസ് നന്ദിയും പറഞ്ഞു.

പാലിയേറ്റീവ് വളണ്ടിയർമാരായ സബിത, നൗഷിത, ശ്രുതി, വിപിൻ, ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പന്തലായനി, ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കൊയിലാണ്ടി എന്നിവിടങ്ങളിലെ ജൂനിയർ റെഡ്ക്രോസ് വിദ്യാർത്ഥികൾ, നഴ്സിംഗ് സൂപ്രണ്ട്, ഫീൽഡ് തല ആരോഗ്യ പ്രവർത്തകർ, ആശുപത്രി ജീവനക്കാർ, ആശാ പ്രവർത്തകർ എന്നിവർ റാലിയിൽ പങ്കെടുത്തു.