തിരുവനന്തപുരം വികാസ് ഭവനിലെ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ജൂനിയർ സൂപ്രണ്ട് (ശമ്പള സ്കെയിൽ 43400-91200) തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകളിൽ സമാന ശമ്പള സ്കെയിലിലും, തസ്തികയിലും സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർ വകുപ്പധ്യക്ഷന്റെ നിരാക്ഷേപപത്രം, പ്രൊഫോർമ എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ മാർച്ച് 5നകം ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം 695 033 എന്ന വിലാസത്തിൽ ലഭ്യമാക്കണം.