ദേശീയ വിരവിമുക്ത ദിനം ജില്ലാതല ഉദ്ഘാടനം പി.എം.ജി.എം.എച്ച്.എസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. സ്‌കൂളുകളിലും അങ്കണവാടികളിലും ഒന്ന് മുതല്‍ 19 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി വിര ഗുളിക നല്‍കി. സ്‌കൂളുകളിലും അങ്കണവാടികളിലും പോകാത്ത കുട്ടികള്‍ക്ക് അങ്കണവാടികളില്‍ വച്ച് മരുന്ന് വിതരണം ചെയ്യും. 7,04,053 പേര്‍ക്ക് ഗുളിക നല്‍കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഫെബ്രുവരി 15 ന് മോപ്പ് അപ്പ് റൗണ്ട് നടക്കും. ഉദ്ഘാടന പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.ആര്‍ വിദ്യ അധ്യക്ഷയായി. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ഗീതു മരിയ ജോസഫ്, ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ആല്‍ജോ സി. ചെറിയാന്‍, അസിസ്റ്റന്റ് സര്‍ജന്‍ ഡോ. പി. ലക്ഷമി, ഡി.പി.എച്ച്.എന്‍. ബി.കെ മിനി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ടി. നിര്‍മ്മല എന്നിവര്‍ സംസാരിച്ചു.