സമഗ്ര ശിക്ഷാ കേരളം രാഷ്ട്രീയ ആവിഷ്‌കര്‍ അഭിയാന്‍ പദ്ധതിയില്‍പ്പെടുത്തി യു.പി ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സയന്‍സ് ഫെസ്റ്റ് – സയന്‍സ് ക്വിസ് കുമ്പള ബ്ലോക്കില്‍ എ.ഇ.ഒ എം.ശശിധര ഉദ്ഘാടനം ചെയ്തു. യു.പി ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്ര പഠനം അന്വേഷണാത്മകവും പ്രവര്‍ത്തനാധിഷ്ഠിതവുമാക്കാന്‍ വിവിധ ശാസ്ത്ര പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സമഗ്ര ശിക്ഷാ കേരളം സയന്‍സ് ഫെസ്റ്റ് – സയന്‍സ് ക്വിസ് സംഘടിപ്പിക്കുന്നത്.

ബിനു മാത്യു (എ.യു.പി.എസ് ഉപ്പള), ഭ്രമരാബിക (എസ്.ജി.കെ.എച്ച്.എസ് കുഡ്‌ലു), മുരളീധരന്‍ (റിട്ടയേര്‍ഡ് അധ്യാപകന്‍ എ.യു.പി.എസ് ഹെദ്ദാരി), ഡോ.എ.പ്രസന്ന (ഡയറ്റ് ഫാക്കല്‍റ്റി മായിപ്പാടി) എന്നിവര്‍ സയന്‍സ് ഫെസ്റ്റിന്റെ വിധികര്‍ത്താക്കളായി. പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണവും വിജയികള്‍ക്ക് സമ്മാനദാനവും നടത്തി. കുമ്പള ബ്ലോക്ക് പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍ ജെ.ജയറാം സ്വാഗതവും സി.ആര്‍.സി.സി വൈ.ഭാരതി നന്ദിയും പറഞ്ഞു.