2023-24 വർഷത്തെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ എൽ.പി., യു.പി., സെക്കൻഡറി വിഭാഗങ്ങളിൽ 130 സ്‌കൂളുകൾക്ക് 125 കോടി രൂപ അനുവദിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

സ്‌കൂളുകളുടെ മെയിന്റനൻസ്, ടോയിലറ്റ്, കോമ്പൗണ്ട് വാൾ, സംരക്ഷണ ഭിത്തി എന്നിവയ്ക്കായി 108 സ്‌കൂളുകൾക്ക് 14 കോടി രൂപ അനുവദിച്ചു. സ്‌കൂളുകൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് 123 സ്‌കൂളുകൾക്ക് 11 കോടിയും ഹയർ സെക്കൻഡറി മേഖലയിൽ 37 സ്‌കൂളുകൾക്കായി 58 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. വൊക്കേഷണൽ ഹയർ സെക്കൻഡറി മേഖലയിൽ ഒമ്പത് സ്‌കൂളുകൾക്കായി എട്ട് കോടി രൂപയും അനുവദിച്ചതായി മന്ത്രി പറഞ്ഞു.