മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു
കിള്ളിമംഗലം ഗവ. യു.പി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം പട്ടിക ജാതി പട്ടിക വര്‍ഗ്ഗ ദേവസ്വം പാര്‍ലിമെന്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം ഉയര്‍ത്തുക എന്നത് സര്‍ക്കാരിന്റെ പ്രഖാപിത ലക്ഷ്യമാന്നെന്നും ഏഴര വര്‍ഷം കൊണ്ട് അയ്യായിരം കോടി രൂപ ചെലവഴിച്ച് സര്‍ക്കാര്‍ ലക്ഷ്യം പ്രാവര്‍ത്തികമാക്കുകയാണെന്നും മന്ത്രി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. ഭൗതിക സാഹചര്യം മെച്ചപ്പെട്ടപ്പോള്‍ വിദ്യാലയങ്ങളിലെ പഠന നിവാരം ഉയര്‍ത്താനും കഴിഞ്ഞു. ഇതുമൂലം സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ 10 ലക്ഷം കുട്ടികളുടെ വര്‍ദ്ധനവാണുണ്ടായതെന്നും മന്ത്രി കൂട്ടച്ചേര്‍ത്തു.
അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി വിദ്യാകരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുവിദ്യാഭാസ വകുപ്പിന്റെ 2022 – 23 പ്ലാന്‍ ഫണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് വിദ്യലയത്തില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.
കിള്ളിമംഗലം സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പാഞ്ഞാള്‍ പഞ്ചായത്ത് പ്രസിഡന്റ് വി. തങ്കമ്മ അധ്യക്ഷയായി. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷറഫ് മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് പി. കൃഷ്ണന്‍കുട്ടി, സ്ഥിരം സമിതി അധ്യക്ഷരായ എം.കെ ഉണ്ണികൃഷ്ണന്‍, നിര്‍മ്മല രവികുമാര്‍, രമണി തലച്ചിറ, വാര്‍ഡ് മെമ്പര്‍മാരായ രാമദാസ് കാറാത്തി, കെ.വി സതീശന്‍, കെ.കെ രാജശ്രീ, ജനപ്രതിനിധികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.