ഭിന്നശേഷിക്കാര്‍ക്കായി തൊഴില്‍മേള സംഘടിപ്പിക്കും മന്ത്രി ഡോ.ആര്‍.ബിന്ദു
ഭിന്നശേഷിക്കാരെ സ്വയം പര്യാപ്തമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഉന്നത വിദ്യാഭ്യാസം സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. എന്‍മകജെ മോഡല്‍ ചൈല്‍ഡ് റിഹാബിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എം.സി.ആര്‍.സികളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് സിഡ്കോയില്‍ നിന്ന് ഫര്‍ണിച്ചറുകളും നിപ്മറില്‍ നിന്ന് ആധുനിക ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട് എന്നും ‘തനിച്ചല്ല നിങ്ങള്‍ ഒപ്പമുണ്ട് ഞങ്ങള്‍’ എന്ന സാമൂഹിക നീതി വകുപ്പിന്റെ ആപ്ത വാക്യത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങളാണ് വകുപ്പ് നടത്തി വരുന്നതെന്നും മന്ത്രി പറഞ്ഞു.
സമ്പൂര്‍ണ്ണ ഭിന്നശേഷി സൗഹാര്‍ദ്ദ തടസ്സ രഹിത കേരളം പദ്ധതി നടത്തി വരികയാണ്. ഭിന്നശേഷി മേഖലയില്‍ വിദ്യാ കിരണം, വിജയ ജ്യോതി, കൈവല്യം തുടങ്ങിയ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടത്തി വരികയാണെന്നും ഭിന്നശേഷിക്കാര്‍ക്കായി ജോബ് ഫെയര്‍ സംഘടിപ്പിക്കും എന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ എ.കെ.എം.അഷറഫ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എം എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാജമോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥി ആയി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചര്‍, എന്‍മകജെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തുടങ്ങിയവർ പങ്കെടുത്തു. എന്‍മകജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.എസ്.സോമശേഖര സ്വാഗതവും എന്‍മകജെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.ഹംസ നന്ദിയും പറഞ്ഞു.