കുട്ടികളിലെ പരീക്ഷാസമ്മര്‍ദ്ദം അകറ്റുന്നതിന്റെ ഭാഗമായി ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ പരീക്ഷാ പര്‍വ് 6.0 സെമിനാര്‍ സംഘടിപ്പിച്ചു. പാലക്കാട് കാണിക്കമാതാ ഗേള്‍സ് സ്‌കൂളില്‍ നടന്ന സെമിനാറില്‍ മുന്‍ ഡി.ജി.പിയും കമ്മിഷന്‍ റിസോഴ്‌സ് പേഴ്സണുമായ ഡോ. പി.എം നായര്‍ ക്ലാസെടുത്തു.

പരീക്ഷാസമ്മര്‍ദ്ദം അകറ്റുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി കുട്ടികളുമായി സംവദിച്ച പരീക്ഷാ പേ ചര്‍ച്ചയുടെ പ്രസക്ത ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും അതിലെ സന്ദേശം രക്ഷിതാക്കള്‍ക്ക് വേണ്ടി വിശദീകരിക്കുകയും ചെയ്തു. പാലക്കാട് ഡി.ഇ.ഒ ഉഷ മാനാട്ട്, മണ്ണാര്‍ക്കാട് ഡി.ഇ.ഒ ജയരാജ് എന്നിവരും പങ്കെടുത്തു. വേദിക്ക് മുന്നിലൊരുക്കിയ പ്രധാനമന്ത്രിയുമായുള്ള സെല്‍ഫി പോയിന്റ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗതുകമായി.