കേരള പബ്ലിക് എന്റർപ്രൈസസ് (സെക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് പൊതുമേഖല സ്ഥാപനമായ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് ലിമിറ്റഡിലെ തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. സീനിയർ മാനേജർ, മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ, എഞ്ചിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർ, സ്കിൽഡ് വർക്കർ എന്നീ തസ്തികകളിലാണ് നിയമനം.

കേരള കരകൗശല വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ തസ്തികകയ്ക്കുള്ള വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടുണ്ട്. വിശദാംശങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും  kpesrb.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഉദ്യോഗാർഥികൾ ബയോഡാറ്റ / സി.വി. എന്നിവ ബോർഡിന്റെ ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കുന്നത് ഒഴിവാക്കണം. ഉദ്യോഗാർഥികൾ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കി ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്.