ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ കീഴിൽ എറണാകുളം ജില്ലയിൽ കലൂരിലും (0484-2347132/8547005008) കപ്രാശ്ശേരിയിലും (ചെങ്ങമനാട്, 0484-2604116/8547005015), മലപ്പുറം ജില്ലയിൽ വാഴക്കാട് (0483-2725215/8547005009), വട്ടംകുളം (0494-2681498/8547005012), പെരിന്തൽമണ്ണ (04933-225086/8547021210) എന്നിവിടങ്ങളിലും കോട്ടയം ജില്ലയിൽ പുതുപ്പള്ളി (0481- 2351485/8547005013)യിലും, ഇടുക്കി ജില്ലയിൽ മുട്ടം, തൊടുപുഴ (04862-255755/8547005014)യിലും പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി (0469-2680574/8547005010)യിലും പ്രവ4ത്തിക്കുന്ന  ടെക്‌നിക്കൽ ഹയർ സെക്കന്ററി സ്‌കൂളുകളിൽ 2024-25 അധ്യയനവർഷത്തിൽ എട്ടാം സ്റ്റാന്റേർഡ് പ്രവേശനത്തിന് അർഹരായവരിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.  അപേക്ഷകൻ/അപേക്ഷക 01.06.2024നു 16 വയസ് തികയാത്തവരായിരിക്കണം.

ഏഴാം സ്റ്റാന്റേർഡോ തത്തുല്യ പരീക്ഷയോ പാസായവർക്കും പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ടും, ihrd.kerala.gov.in/ths എന്ന വെബ് സൈറ്റ് മുഖേന ഓൺലൈനായും സമർപ്പിക്കാം. അപേക്ഷയുടെ രജിസ്‌ട്രേഷൻ ഫീസായി 110 രൂപ  (എസ്‌.സി/എസ്.ടി വിദ്യാർത്ഥികൾക്ക് 55 രൂപ) അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന സ്‌കൂളിന്റെ ബാങ്ക് അക്കൗണ്ടിൽ അടച്ച്, പണമടച്ചതിന്റെ വിശദാംശങ്ങൾ ഓൺലൈൻ പോർട്ടലിൽ രേഖപ്പെടുത്താം.  അപേക്ഷാ ഫീസ് ബന്ധപ്പെട്ട സ്‌കൂൾ ഓഫീസിൽ പണമായോ, പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന ഡി.ഡി ആയോ നൽകാം. 2024-25 വർഷത്തെ  പ്രോസ്‌പെക്ടസ് ഈ വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ  ഓൺലൈനായി മാർച്ച് 25 നു വൈകിട്ട് നാലു വരെയും സ്‌കൂളിൽ നേരിട്ട് 27 നു വൈകിട്ട് നാലു വരെയും സമർപ്പിക്കാം.