ഹൈസ്‌കൂൾ-പ്ലസ് ടു വിദ്യാർഥികൾക്ക് അപേക്ഷിക്കാം

കേരള മീഡിയ അക്കാദമി കൊച്ചി-കാക്കനാട്, തിരുവനന്തപുരം – ശാസ്തമംഗലം സെന്ററുകളിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ നടത്തുന്ന മാധ്യമ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ അവധിക്കാല ക്ലാസ്സുകൾ ഏപ്രിൽ 3-ന് ആരംഭിക്കും. പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് ആപ്ലിക്കേഷൻ ഫോർ വെക്കേഷൻ ക്ലാസ് എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക. ഒരോ ബാച്ചിനും ഓരോ സെന്ററിലും ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്ക് വീതമാകും പ്രവേശനം.

കൂടുതൽ വിവരങ്ങൾ 0471-2726275, മൊബൈൽ: 9447225524 (തിരുവനന്തപുരം) 0484-2422275, 2422068 മൊബൈൽ: 9388533920 (കൊച്ചി) എന്നീ നമ്പറുകളിൽ ലഭിക്കും.