ഹയർസെക്കണ്ടറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്ട്രേഷൻ 25 വൈകിട്ട് 5 മണിവരെ നീട്ടി. ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയ വിവരങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തണമെന്നുണ്ടെങ്കിൽ 28, 29, 30 തീയതികളിൽ അവസരമുണ്ട്. സെറ്റ് പരീക്ഷ ജൂലൈ 28ന് നടത്തും. നോൺ ക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒർജിനൽ (2023 മാർച്ച് 17നും 2024 ഏപ്രിൽ 30നും ഇടയിൽ ലഭിച്ചതായിരിക്കണം) സെറ്റ് പാസ്സാകുമ്പോൾ ഹാജരാക്കണം.