മാവേലിക്കര : ശാസത്ര അവബോധമുള്ള പുത്തൻ തലമുറയെ വളർത്തിയെടുക്കുകയെന്നുള്ളതാണ് പൊതു വിദ്യാഭ്യാസത്തിന്റെ അടുത്ത പ്രധാനപ്പെട്ട പദ്ധതിയെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ താമരക്കുളം വി വി എച്ച്എസ്എസിൽ നടന്ന ശാസത്ര രംഗം സംസ്ഥാനതല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി സി . രവീന്ദ്രനാഥ്. വിദ്യാർത്ഥികളിൽ അന്തർ ലീനമായി കിടക്കുന്ന സർഗാത്മ പ്രതിഭ കണ്ടെത്തുകയെന്നുളളതാണ് ഈ പദ്ധതികൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്. ഒരോ വിദ്യാർത്ഥിക്കും പരമാവധി ശാസത്രീയ ബോധം ഉണ്ടാവുകയെന്നുള്ളതാണ് ശാസ്ത്ര രംഗം പ്രധാനമായും ഉദ്ദേശിക്കുന്നത്. ശാസത്രീയമായ ചിന്തകളും, അവബോധനവും, വിദ്യാർത്ഥികളിൽ ഉണ്ടാകുമ്പോൾ തെറ്റായ ചിന്തകൾ മാറുംമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അന്ധവിശ്വാസങ്ങളുടെ പേരിൽ വിദ്യാർത്ഥികൾ ഉൾവലിയുന്നു അതിൽ നിന്നും അവരെ മോചിതരാക്കണം അതിനായി ശാസ്ത്ര ചിന്ത കുട്ടികളിൽ ഉണ്ടാകണം, അതുവഴി സ്വയം വ്യക്തിത്വ വികാസത്തിനും, സമൂഹത്തിന്റെ പുരോഗതിക്കും ഉതകുന്ന തലമുറയെ വാർത്തെടുക്കുകയെന്നുള്ള പരമമായ ലക്ഷ്യമാണ് ശാസത്ര രംഗം പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. എല്ലാ മേഖലയിൽ നിന്നും ലക്ഷ്യബോധമുള്ള , കാര്യപ്രാപ്തിയുള്ള തലമുറയെ മാറ്റുക, അതുവഴി വൈദഗ്ധ്യത്തിന്റെ വൈവിധ്യങ്ങളെ വരും നാളകളിൽ കേരളത്തിൽ ഉണ്ടാവുകയെന്നുള്ളതാണ് പൊതുവിദ്യാഭ്യാസം ഊന്നൽ നൽകുന്നതെന്നും മന്ത്രി പറഞ്ഞു. ശാസത്രരംഗം സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിളും തുടക്കം കുറിച്ചിരിക്കുകയാണ്. പൊതുവിദ്യാലയങ്ങളെല്ലാം മികവിന്റെ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. കുട്ടികളുടെ അഭിരുചിക്ക് അനുസൃതമായി അവർക്കു വളർന്നു വരുവാനുള്ള എല്ലാ സൗകര്യങ്ങളും ഇന്നു പൊതു വിദ്യാലയങ്ങളിൽ നിന്നും കിട്ടുന്നു. അതിനാൽ പൊതു വിദ്യാലയങ്ങളിൽ ചേരുന്ന കുട്ടികളുടെ എണ്ണം ഏറിവരുന്നതായും മന്ത്രി രവീന്ദ്രനാഥ് പറഞ്ഞു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. കെ വിമലൻ അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ വി മോഹൻകുമാർ ആമുഖ പ്രസംഗം നടത്തി. ജില്ലാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ജി മാത്യു, താമരക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ഗീത,എസ്ഐഇറ്റി ഡയറക്ടർ ബി. അബുരാജ്, ഡിഇഒ സുബിൻപോൾ, പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ ധന്യ ആർ കുമാർ, ഡോ. സുരേഷ് ബാബു, പ്രസന്നകുമാർ , സ്ക്കൂൾ മാനേജർ പി . രാജേശ്വരി, പ്രിൻസിപ്പാൾ ജിജിഎച്ച് നായർ, ഹെഡ്മിസ്ട്രസ് സിനിത ഡി പിള്ള തുടങ്ങിയവർ പങ്കെടുത്തു
