ശബരിമല മണ്ഡല മകരവിളക്ക് കാലയളവില്‍ പമ്പ, സന്നിധാനം, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള വിദഗ്ദ്ധ പരിശീലനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉദ്ഘാടനം ചെയ്തു. ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന എല്ലാവര്‍ക്കും വേണ്ട സൗകര്യങ്ങള്‍ ഒരുക്കി \ല്‍കുന്നതിന് ഉദേ്യാഗസ്ഥര്‍ ശ്രദ്ധാലുക്കളായിരിക്കണമെന്ന് കളക്ടര്‍ പറഞ്ഞു.  ദുരന്ത നിവാരണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്ററുകളെ തീര്‍ഥാടകര്‍ക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിലേക്ക് മാറ്റണം.
എഡിഎം പിടി എബ്രഹാം അധ്യക്ഷത വഹിച്ചു. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ്. ശിവപ്രസാദ്, തിരുവല്ല സബ്കളക്ടര്‍ ഡോ. വിനയ് ഗോയല്‍, അടൂര്‍ ആര്‍ഡിഒ എം.എ റഹീം, ഡെപ്യൂട്ടി ഡിഎംഒ ഡോ.സി.എസ്. നന്ദിനി, ജില്ലാ സപ്ലൈ ഓഫീസര്‍ എം.എസ് ബീന, ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ കെ.ആര്‍ വിബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
എച്ച്എസ് ഷാലി കുമാര്‍ ജീവനക്കാര്‍ക്കുള്ള പരിശീലന ക്ലാസ് നയിച്ചു.