തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കരട് വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് ലഭ്യമായ പരാതികളിൽ സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിംഗ് ഫെബ്രുവരി 11ന് രാവിലെ ഒൻപതിന് കാസർഗോഡ് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കും. കരട് വാർഡ്/നിയോജക മണ്ഡല വിഭജന നിർദേശങ്ങളിൻമേൽ നിശ്ചിത സമിപരിധിക്ക് മുമ്പായി ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമർപ്പിച്ചവർക്ക് മാത്രമേ ഹിയറിംഗിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. മാസ് പെറ്റിഷൻ നൽകിയിട്ടുള്ളവരിൽ നിന്നും ഒരു പ്രതിനിധിയെ മാത്രമെ ഹിയറിംഗിൽ പങ്കെടുക്കാൻ അനുവദിക്കുകയുള്ളൂവെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

കാസർഗോഡ്, കാറഡുക്ക ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾ, കാസർഗോഡ് മുനിസിപ്പാലിറ്റി (311 പെറ്റീഷനുകൾ) എന്നിവ രാവിലെ ഒമ്പതിനും കാഞ്ഞങ്ങാട് നീലേശ്വരം ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾ (പടന്ന ഗ്രാമപഞ്ചായത്ത് ഒഴികെ) കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി (298 പെറ്റീഷനുകൾ) എന്നിവ രാവിലെ 11നും മഞ്ചേശ്വരം, പരപ്പ ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾ, നീലേശ്വരം മുനിസിപ്പാലിറ്റി (245 പെറ്റീഷനുകൾ) എന്നിവ ഉച്ചക്ക് രണ്ടിനും പരിഗണിക്കും.