ഇടുക്കിയിലും എറണാകുളത്തുമുള്ള ജില്ലാ ഖേലോ ഇന്ത്യ സെന്ററുകളിലെ ട്രെയിനർ/മെന്റർ തസ്തിതകയിലെ താത്കാലിക ഒഴിവുകളിലേക്ക് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ മാനദണ്ഡങ്ങൾ പ്രകാരമുള്ള വിദ്യാഭ്യാസ യോഗ്യതയുള്ള മുൻ അത്ലറ്റിക് ചാമ്പ്യൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ഫുട്ബോൾ ട്രെയിനറിന്റേയും (എറണാകുളം) ജൂഡോ ട്രെയിനറിന്റെയും (ഇടുക്കി) ഓരോ ഒഴിവുകളാണ് ഉള്ളത്. അപേക്ഷകർ ഫെബ്രുവരി 28ന് രാവിലെ 10ന് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി കേരള സ്പോർട്സ് കൗൺസിൽ തിരുവനന്തപുരത്ത് ഹാജരാകണം. പ്രായപരിധി 40 വയസ്. കൂടുതൽവിവരങ്ങൾക്ക്: 0471-2330167, 2331546.