കേരള സംസ്ഥാനത്തെ സർക്കാർ ഐ.ടി.ഐ കളിൽ SCVT, NCVT അഫിലിയേഷനുള്ള ട്രേഡുകളിലേക്കുള്ള 2025 വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോസ്പെക്ടസ് https://det.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൺലൈൻ അപേക്ഷ ജൂൺ 30 നകം സമർപ്പിക്കണം. അപേക്ഷകർ ജൂലൈ 3 നകം തൊട്ടടുത്തുള്ള സർക്കാർ ഐ.ടി.ഐകളിൽ അപേക്ഷ വേരിഫിക്കേഷൻ പൂർത്തിയാക്കണം. https://itiadmissions.kerala.gov.in വഴിയും https://det.kerala.gov.in ലുള്ള ലിങ്ക് മുഖേനയും അപേക്ഷ സമർപ്പിക്കാം. കൂടാതെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഐ.ടി.ഐകളിലും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഹെൽപ് ഡെസ്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്.