ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനതുകയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ജില്ല കളക്ടറുടെ ചേബറില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ മാധവിക്കുട്ടി എം.എസ് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ‘ഗാന്ധിജി ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയത്തിലായിരുന്നു ഉപന്യാസ മത്സരം സംഘടിപ്പിച്ചത്. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 2500, 2000, 1500 രൂപ വീതമാണ് ക്യാഷ് അവാര്‍ഡായി നല്‍കിയത്. മാതൃഭൂമി ദിനപത്രത്തിലെ പാലക്കാട് ബ്യൂറോ ചീഫും സ്പെഷ്യല്‍ കറസ്പോണ്ടന്റുമായ വി. ഹരിഗോവിന്ദനാണ് മൂല്യനിര്‍ണ്ണയം നടത്തിയത്. വിതരണപരിപാടിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രീയ കെ ഉണ്ണികൃഷ്ണന്‍, അസിസ്റ്റന്റ് എഡിറ്റര്‍ എം.പി അബ്ദുറഹ്‌മാന്‍ ഹനീഫ് എന്നിവര്‍ സംബന്ധിച്ചു.