പൊതുമരാമത്ത് കെട്ടിടവിഭാഗം 6.96 കോടി രൂപ ചെലവിട്ട് നിര്‍മിച്ച പി.ഡബ്ല്യൂ.ഡി കോംപ്ലക്‌സ് -അനക്‌സ് ബ്ലോക്ക് (ഡിസൈന്‍ ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ വിങ് ഓഫീസ്) ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. താഴത്തെ നിലയില്‍ പാര്‍ക്കിങ്ങും ഒന്നാം നിലയില്‍ റീജ്യണല്‍ ഡിസൈന്‍ ഓഫീസും രണ്ടാം നിലയില്‍ റീജ്യണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്, റീജ്യണല്‍ ആര്‍ക്കിടെക്ചര്‍ ഓഫീസ് എന്നിവയുമാണ് ആദ്യഘട്ടത്തില്‍ സജ്ജമാക്കിയത്.

ചടങ്ങില്‍ അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ അധ്യക്ഷനായി. സൂപ്രണ്ടിങ് എഞ്ചിനീയര്‍മാരായ യു പി ജയശ്രീ, ഇ ജി വിശ്വപ്രകാശ്, പി കെ മിനി, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്‍ ശ്രീജയന്‍, നാഷണല്‍ ഹൈവേ വിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയര്‍ സി രാജേഷ് ചന്ദ്രന്‍, കെ.ആര്‍.എഫ്.ബി-പി.എം.യു ടീം ലീഡര്‍ ആര്‍ സിന്ധു, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി എസ് രമ്യ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.