പ്രൊഫഷണല്‍ കോഴ്സ് പഠിക്കുന്ന വിമുക്ത ഭടന്മാരുടെ ആശ്രിതരായ മക്കള്‍/ഭാര്യ എന്നിവര്‍ക്കുള്ള 2025-26 വര്‍ഷത്തെ പി.എം.എസ്.എസ് സ്‌കോളര്‍ഷിപ്പിന് serviceonline.gov.in/kerala വഴി ഡിസംബര്‍ 15 വരെ അപേക്ഷിക്കാം. ആവശ്യമായ എല്ലാ രേഖകളുടെയും അസ്സല്‍ അപ്‌ലോഡ് ചെയ്ത പ്രിന്റ്ഔട്ട് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 0497 2700069.