നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആറാം കൂപ്പ്-പകുതിപ്പാലം-പെരിയാര്‍ വാലി റോഡിന്റെ ഉദ്ഘാടനവും കീരിത്തോട്- ഏഴാംകൂപ്പ് റോഡിന്റെ നിര്‍മ്മാണോദ്ഘാടനവും കീരിത്തോട് ടൗണില്‍ നടന്ന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ഗ്രാമപ്രദേശങ്ങളില്‍ വികസനം നേട്ടം കൈവരിക്കാന്‍ റോഡ് ഗതാഗതം സുഗമമാക്കുക എന്ന ലക്ഷ്യം സര്‍ക്കാര്‍ നടപ്പാക്കിയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. റോഡുകളുടെ കാര്യത്തില്‍ വലിയ പുരോഗതി സാധ്യമായി. മലയോര ഹൈവേയുടെ ഭാഗമായ കട്ടപ്പന-കുട്ടിക്കാനം പാത റോഡ് നവീകരണത്തിന്റെ ഉദാഹരണമാണ്. പാലങ്ങളും റോഡുകളും ആധുനികവത്കരണത്തിന്റെ ഭാഗമായി നവീകരിച്ചുവെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ സംഘാടക സമതി ചെയര്‍മാന്‍ സി.കെ. രാജു അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ, സാമൂഹ്യ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 10 കോടിരൂപ ചെലവിലാണ് ആറാം കൂപ്പ്പകുതിപ്പാലംപെരിയാര്‍ വാലി റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 49 കോടി മുതല്‍മുടക്കിലാണ് കീരിത്തോട് ഏഴാംകൂപ്പ് റോഡ് നിര്‍മ്മിക്കുന്നത്.
