ഹരിപ്പാട്: പ്രളയാനന്തരം കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ അര്‍ഹരായ ആളുകള്‍ക്കുള്ള ധനസഹായം ഉള്‍പ്പെടയുള്ള ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യണമെന്നും അര്‍ഹരായവര്‍ ഒഴിവാകുന്ന അവസ്ഥ ഉണ്ടാകാന്‍ പാടില്ലെന്നും ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍്‌ദ്ദേശം നല്‍കി. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കാര്‍ത്തികപ്പള്ളി താലൂക്കില്‍ വിളിച്ച് ചേര്‍ത്ത ത്രിതല പഞ്ചായത്ത് പ്രതിനിഥികള്‍്, ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തിലാണ് കളക്ടര്‍ കര്‍ശന നിര്‍്‌ദ്ദേശം നല്‍കിയത്. സംസ്ഥാനത്ത് ഇതിനകം പുനര്‍നിര്‍്മ്മാണ പ്രവര്‍്ത്തനങ്ങളില്‍ ഏറ്റവും അധികം തുക വിതരണം ചെയ്തത് ആലപ്പുഴ ജില്ലയിലാണ്.
നഗരസഭാ, ഗ്രാമപഞ്ചായത്തുകള് എന്നിവിടങ്ങളിലെ സെക്രട്ടറിമാര്‍ ്കൂടുതല് ക്രിയാത്മകമായി പ്രവര്‍്ത്തിക്കണമെന്നും പ്രളയത്തിലകപ്പെട്ട ഒരാള്ക്ക് പോലും സഹായങ്ങള് കിട്ടാത്ത അവസ്ഥ ഉണ്ടാവാന്‍ പാടില്ലെന്നും അദ്ദേഹം ഓര്‍്മ്മിപ്പിച്ചു. വെരിഫിക്കേഷന്‍ നടപിടകള് അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം അര്‍ഹര്‍ക്ക് ആനുകൂല്യം ലഭിക്കുന്നത് വൈകാന്പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ധനസഹായാനൂക്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ വളരെ പിന്നില് നില്ക്കുന്ന വിവിധ ഗ്രാമപഞ്ചായത്ത് അധികാരികളോട് അതൃപ്തി പ്രകടിപ്പിക്കുന്നതിനൊപ്പം അവ എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള നിര്‌ദ്ദേശവും നല്കി. രണ്ടാം ശനി, ഞായര് ദിവസങ്ങള്കൂടി പ്രവൃത്തി ദിനമാക്കി ഡാറ്റ എന്ട്രി, ടാബുലേഷന് ജോലികള് എത്രയും വേഗം പൂര്ത്തിയാക്കാനും കളക്ടര് നിര്‌ദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് ജോലികള് പൂര്ത്തിയാക്കാനുള്ളവര്‍ ഉടന്‍ തന്നെ പൂര്‍്ത്തിയാക്കി തഹസില്ദാര്‍ക്ക് റിപ്പോര്ട്ട് സമര്പ്പിക്കാന് കളക്ടര് നിര്‌ദ്ദേശിച്ചു. ഇതിനായി വിദ്യാര്ത്ഥികള്, വിരമിച്ച ഉദ്യോഗസ്ഥര് എന്നിവരുടെ സേവനം ഉപയോഗപ്പെടുത്താം. ലഭിച്ച അപേകളില് നാശനഷ്ടം കുറവാണെങ്കില് അവ തരംതാഴിത്തി ലഭ്യമായ സഹായങ്ങള് ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‌ദ്ദേശിച്ചു.
മികച്ച പ്രവര്ത്തനങ്ങള് കാഴ്ചവെച്ച കാര്ത്തികപ്പള്ളി, ചേപ്പാട്, ദേവീകുളങ്ങര, മുതുകുളം, കുമാരപുരം, തൃക്കുന്നപ്പുഴ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളെ കളക്ടര് പ്രത്യേകം അഭിനന്ദിച്ചു. പതിനഞ്ച് ശതമാനം വരെ, 16 മുതല് 29 ശതമാനം വരെ, 30 മുതല് 59 വരെ, 60 മുതല് 74 ശതമാനം വരെ എന്നിങ്ങനെ അടിസ്ഥാനമാക്കിയാണ് പ്രളയാനന്തര ധനസഹായങ്ങള്‍ വിതരണം ചെയ്യുന്നത്.
ഡെപ്യൂട്ടി കളക്ടര് മുരളീധരന് പിള്ള, ഹരിപ്പാട് നഗരസഭാധ്യക്ഷ വിജയമ്മ പുന്നൂര്മഠം, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി, കാര്ത്തിക്കപ്പള്ളി തഹസില്ദാര ്പ്രസന്നകുമാര്, ഡെപ്യൂട്ടി തഹസില്ദാര്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്, സെക്രട്ടറിമാര് എന്നിവര് പങ്കെടുത്തു.