ക്യാന്‍സര്‍രോഗ നിര്‍ണയത്തിനായി ജില്ലയില്‍ കൂടുതല്‍ ക്യാമ്പുകള്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ക്യാന്‍സര്‍ സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുമെന്ന് വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ക്യാന്‍സര്‍ സെന്ററിന്റെ      എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ.
ജില്ലാ ക്യാന്‍സര്‍ സെന്ററിന്റെ സേവനങ്ങള്‍ കൂടുതല്‍ ആളുകളില്‍ എത്തിക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുമെന്നും, രോഗനിര്‍ണയം നടത്തി മികച്ച ചികത്സ ഉറപ്പു വരുത്തുമെന്നും എംഎല്‍എ പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ പിബി നൂഹ് എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേര്‍ന്നത്.