കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങള്‍ക്കൊപ്പം ഡോക്ടര്‍മാരും ആരോഗ്യ വകുപ്പിലെ ജീവനക്കാരും നടത്തിയ ശ്രമങ്ങളാണ് ആരോഗ്യ വകുപ്പിന്റെ നേട്ടങ്ങള്‍ക്ക് പിന്നിലെന്ന് മന്ത്രി പറഞ്ഞു.ഏത് പകര്‍ച്ചവ്യാധിയേയും നേരിടാന്‍ കേരളം ഇന്ന് സജ്ജമാണെന്നും മന്ത്രി പറഞ്ഞു.
30 ലക്ഷം രൂപ ചെലവില്‍ പൊതുജന പങ്കാളിത്തത്തോടെയാണ് കൊടിയത്തൂരില്‍ കെട്ടിടം നിര്‍മ്മിച്ചത്. ലാബിന് ആധുനിക രീതിയില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ എംഎല്‍എ ഫണ്ടില്‍ നിന്ന് 10 ലക്ഷവും അനുവദിച്ചു.
ജോര്‍ജ് എം തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഡിഎംഒ ഡോ. വി ജയശ്രീ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ്പ്രസിഡന്റ് സ്വപ്ന വിശ്വനാഥ്, പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്മാരായ കെ പി ചന്ദ്രന്‍, വി എ സണ്ണി, ആമിന പാറക്കല്‍, ജില്ലാ പഞ്ചായത്ത് അംഗം ഷറഫുന്നിസ ടീച്ചര്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ നവീന്‍, കേരഫെഡ് വൈസ്‌ചെയര്‍മാന്‍ ഇ രമേശ്ബാബു, പഞ്ചായത്ത് അംഗങ്ങളായ സാബിറ തറമ്മല്‍, ചേറ്റൂര്‍ മുഹമ്മദ്, ചെറുവാടി സിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ മനുലാല്‍, റസാക്ക് കൊടിയത്തൂര്‍, സി പി ചെറിയമുഹമ്മദ്, വി എ സെബാസ്റ്റ്യന്‍, കെ ടി മന്‍സൂര്‍, ബാബു മൂലയില്‍, ടി വി മാത്യു എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ടി സി അബ്ദുല്ല സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ ഡോ. യു പി നൗഷാദ് നന്ദിയും പറഞ്ഞു.