എറണാകുളം: കൊച്ചി നഗരത്തിൽ മഴക്കാല പൂർവ ശുചീകരണം ഉടനെ ആരംഭിക്കും. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ശുചീകരണ പ്രവർത്തനങ്ങളുടെ ചുമതല കൊച്ചി കോർപ്പറേഷനാണ്. ഇക്കാര്യത്തിൽ കോർപ്പറേഷന് ആവശ്യമായ പിന്തുണ ജില്ലാ ഭരണകൂടം നൽകും. ലോക് ഡൗൺ മൂലം ശുചീകരണ പ്രവർത്തനങ്ങൾ തടസപ്പെടേണ്ട സാഹചര്യമുണ്ടാകരുത്.

മഴക്കാല രോഗങ്ങൾ വരാതിരിക്കുന്നതിന് ശുചീകരണം സമയബന്ധിതമായി പൂർത്തിയാക്കേണ്ടതാണെന്ന് കളക്ടർ ചൂണ്ടിക്കാട്ടി