തലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് എഞ്ചിനീയറിംഗ് കോളേജിലെ ഉന്നത് ഭാരത് അഭിയാന്‍ (യു.ബി.എ) സെല്ലില്‍ പ്രൊജക്ട് ഓഫീസറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 27ന് രാവിലെ 10.30ന് നടത്തും. യോഗ്യത സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം. ഗ്രാമ വികസന സാങ്കേതിക വിദ്യയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും പരിസ്ഥിതി ശാസ്ത്രത്തില്‍ എം.ടെക് ബിരുദമുള്ളവര്‍ക്കും മുന്‍ഗണന.