പാലക്കാട്:  തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഡിസംബര്‍ 9,10,16 തിയതികളില്‍ ഡ്രൈ ഡേ ആചരിക്കും. ഈ ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ മദ്യഷോപ്പുകളും അടച്ചിടണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ ഡി.ബാലമുരളി അറിയിച്ചു. നിര്‍ദ്ദേശം മറികടന്ന് ലഹരി വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറന്ന്…

പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസില്‍ അഡീഷണല്‍ ആധാര്‍ കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചു. എല്ലാ ദിവസവും രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് പ്രവര്‍ത്തന സമയം. നിലവിലുള്ള ആധാര്‍ കൗണ്ടര്‍ രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കും. ഇതിനു പുറമെ ഡിസംബര്‍ മാസത്തിലെ എല്ലാ ഞായറാഴ്ചകളിലും…

പാലക്കാട്: വടക്കഞ്ചേരി മംഗലം പാലത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഡിസംബര്‍ 4) മുതല്‍ ഈ മേഖലയില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വടക്കഞ്ചേരി - ബസാര്‍ റോഡ് വഴി പഴയ പാലത്തില്‍…

പാലക്കാട്:  വടവന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ പുതുതായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തവരുടെ തിരിച്ചറിയല്‍കാര്‍ഡ് വിതരണത്തിനായി തയ്യാറായിട്ടുണ്ട്. ഡിസംബര്‍ 4, 5 തീയതികളില്‍ പ്രവര്‍ത്തി സമയങ്ങളില്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റാമെന്ന് സെക്രട്ടറി അറിയിച്ചു.

പാലക്കാട്: മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 43 പേർക്കെതിരെ പോലീസ് ഇന്ന് (ഡിസംബർ 3) കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.

പാലക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മങ്കര ഗ്രാമപഞ്ചായത്തിലെ പുതിയ സമ്മതിദായകരുടെ താല്‍ക്കാലിക തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിന് തയ്യാറായിട്ടുള്ളതായി അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു . സമ്മതിദായകര്‍ നാളെ മുതല്‍ (ഡിസംബര്‍ നാല്) മുതല്‍…

പാലക്കാട്:  ജില്ലയിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും മുനിസിപ്പല്‍ സെക്രട്ടറിമാര്‍ക്കും നാളെ (ഡിസംബര്‍ നാലിന്) വിതരണം ചെയ്യും. പാലക്കാട് റവന്യൂ ഡിവിഷണല്‍ ഓഫീസിലെ വെയര്‍ഹൗസ്, പാലക്കാട് താലൂക്ക് ഓഫീസിലെ വെയര്‍ഹൗസ് എന്നിവിടങ്ങളില്‍ നിന്ന്…

പാലക്കാട്: കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും വോട്ട് ചെയ്യുന്നതിനുള്ള സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റിനായി ഇതുവരെ ശേഖരിച്ചത് 6422 പേരുടെ വിവരങ്ങള്‍. ഇതില്‍ 2524 പേര്‍ കോവിഡ് പോസിറ്റീവ് രോഗികളും 3898 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നവരുമാണ്.…

പാലക്കാട് ജില്ലയിൽ ഇന്ന് (ഡിസംബർ 3) 375 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 221 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 146 പേർ,…

പാലക്കാട്:  ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള എ.ആര്‍.ക്യാമ്പ്, ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് പരിസരത്ത് അവകാശികളില്ലാത്തതും നിലവില്‍ അന്വേഷണാവസ്ഥയിലോ, കോടതി വിചാരണയിലോ, പരിഗണനയിലോ ഇല്ലാത്തതുമായ 27 വാഹനങ്ങള്‍ ഇ-ലേലം നടത്തും. എന്തെങ്കിലും തരത്തിലുള്ള അവകാശ വാദം ഉന്നയിക്കാനുണ്ടെങ്കില്‍ 30 ദിവസത്തിനകം…