നെന്മാറ ഫോറസ്റ്റ് ഡിവിഷനിലെ കൊല്ലങ്കോട് റെയ്ഞ്ച് പരിധിയില്‍ കാട്ടാന ശല്ല്യം രൂക്ഷമായ മുതലമട, പറയമ്പള്ളം, ഉപ്പുതോട് ശ്മശാനം റോഡ് എന്നിവിടങ്ങളില്‍ രാത്രിക്കാല പട്രോളിങ് ശക്തമായി നടക്കുന്നതായി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സി.പി അനീഷ് അറിയിച്ചു.…

പാതിവഴിയില്‍ നിര്‍മാണം നിലച്ചിരിക്കുന്ന പാലക്കാട്-കോഴിക്കോട് ദേശീയപാതയുടെ നിര്‍മാണം ഉടന്‍ പുനരാരംഭിക്കുമെന്ന് ഒറ്റപ്പാലം സബ്കലക്ടര്‍ ജെറോമിക് ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം അറിയിച്ചു. പാതയുടെ നിര്‍മാണത്തിനുണ്ടായിരുന്ന സാമ്പത്തിക, സാങ്കേതിക തടസങ്ങള്‍ നീങ്ങിയിട്ടുണ്ട്.…

കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും കാലത്ത് വനസംരക്ഷണത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും വനം വകുപ്പ് ജീവനക്കാരുടെ ഉത്തരവാദിത്വം കൂടുതലാണെന്നും വനം-വന്യജീവി, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പു മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. വനംവകുപ്പിന്റെ തിരുവനന്തപുരത്തെ അരിപ്പയില്‍ പരിശീലനം…

പാലുത്പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കണമെങ്കില്‍ ഉത്പ്പാദനം കൂട്ടുക മാത്രമല്ല പശുക്കളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടാക്കണമെന്ന് വനം-വന്യജീവി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പു മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും 4.7 ലക്ഷം ലിറ്റര്‍ പാലാണ്…

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന പുതുശ്ശേരി ഗ്രാമപഞ്ചായത്തിന് ഇനി മുതല്‍ ഐ.എസ്.ഒ അംഗീകാരവും. ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി പുതുശ്ശേരി പഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം…

മൂന്നാംദിനം വിലയിരുത്തല്‍ ജലസുരക്ഷ, ജലസംഭരണം, അമിത ജലചൂഷണം തടയല്‍ എന്നിവ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ജലശക്തി അഭിയാന്‍ കേന്ദ്ര പദ്ധതിയുടെ ഭാഗമായി കേന്ദ്രസംഘം ഇന്നും നാളെയും (ജൂലൈ 11,12) ജില്ലയില്‍ സന്ദര്‍ശനം നടത്തും. മൂന്നാംദിനമായ ജൂലൈ…

എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് സ്‌ക്രൈബിനെ വെയ്ക്കാന്‍ സ്‌കൂള്‍ അധികൃതര്‍ അനുവദിച്ചില്ലെന്ന പരാതിയില്‍ പാലക്കാട് ഒരു സ്‌കൂളിലെ പ്രധാനാധ്യാപികയോട് കമ്മീഷന്‍ വിശദീകരണം തേടി. ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന 10-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഇക്കാര്യം ഉന്നയിച്ച് മനുഷ്യാവകാശ…

ഇതരസംസ്ഥാന തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് മന്ത്രി ടി. പി. രാമകൃഷ്ണന്‍ പറഞ്ഞു. ഇതര - സംസ്ഥാന തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച ഭവനസമുച്ചയമായ അപ്നാഘര്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മുഴുവന്‍ ഇതര സംസ്ഥാന തൊഴിലാളികളും…

നിര്‍മാണം പുരോഗമിക്കുന്ന ജില്ലാ എക്സൈസ് ഓഫീസ് കെട്ടിടം എക്സൈസ്, തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു. നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനാണ് സന്ദര്‍ശനം. നിര്‍മാണ പ്രവൃത്തികള്‍ ഉടനെ പൂര്‍ത്തീകരിക്കുന്നതിന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.…

ഭാവി മുന്നില്‍ക്കണ്ട് കള്ളുചെത്ത് വ്യവസായം സംരക്ഷിക്കുന്നതിനും തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് തൊഴില്‍, എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. കേരള ടോഡി ബോര്‍ഡ് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഐ.ടി.ഐ. ഗസ്റ്റ്…