ജില്ലയിൽ കൃഷി വകുപ്പിന് കീഴിൽ ചുങ്കത്തറ മുട്ടിക്കടവിൽ പ്രവർത്തിക്കുന്ന ജില്ലാ വിത്തുകൃഷിത്തോട്ടത്തിലെ ഫാമിൽ നടത്തി വരുന്ന മത്സ്യകൃഷിയുടെ വിളവെടുപ്പിനും വിൽപ്പനയ്ക്കും തുടക്കമായി. കേരളാ കൃഷി വകുപ്പിന്റെ സംയോജിതകൃഷി വികസന പദ്ധതിയിലുൾപ്പെടുത്തി കൃഷി വകുപ്പിന്റെയും മലപ്പുറം…

പ്രവൃത്തി നടക്കുന്നതിനാൽ അത്താണിക്കൽ-വെള്ളൂർ-ആലക്കാട്-തടപ്പറമ്പ്-മോങ്ങം റോഡിൽ ഏപ്രിൽ ഒന്ന് മുതൽ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം പൂർണ്ണമായും നിരോധിച്ചു. വാഹനങ്ങൾ മൊറയൂർ-അരിമ്പ്ര-പൂക്കോട്ടൂർ വഴി പോകേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

താനൂർ ജി.എൽ.പി സ്‌കൂളിൽ ഓട്ടിസം പാർക്ക് സ്ഥാപിക്കാനായി 70 ലക്ഷം രൂപയുടെ അനുമതി ലഭിച്ചതായി മന്ത്രി വി അബ്ദുറഹിമാൻ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് ഓട്ടിസം പാർക്കിന്റെ നിർവ്വഹണച്ചുമതലയുള്ളത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ…

ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെ പരാതികള്‍ സ്വീകരിക്കും മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് അടിസ്ഥാനത്തില്‍ പരാതി പരിഹാര അദാലത്തുകള്‍ സംഘടിപ്പിക്കുന്നു. കായിക വഖഫ് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍,…

തിരൂർ ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്കായി നടപ്പാക്കിയ മുച്ചക്ര സ്‌കൂട്ടറുകളുടെ വിതരണോദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വിവിധ പഞ്ചായത്തുകളിലെ…

മങ്കട ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ഭിന്നശേഷിക്കാർക്കുള്ള തൊഴിൽ പരിശീലന പദ്ധതിക്ക് തുടക്കമായി. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ…

റമദാൻ, വിഷു, ഈസ്റ്റർ കാലത്തെ അപകടങ്ങൾ കുറയ്ക്കാൻ ബോധവത്കരണവുമായി മോട്ടോർ വാഹന വകുപ്പ്. ജില്ലയിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചും ഓട്ടോ സ്റ്റാൻഡുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവ കേന്ദ്രീകരിച്ചുമാണ് തിരൂരങ്ങാടി ജോയിൻറ് ആർടിഒ ഓഫീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ…

ഈഴുവത്തിരുത്തി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പുതുതായി ആരംഭിക്കുന്ന സായാഹ്ന ഒപിയിലേക്ക് കരാറടിസ്ഥാനത്തിൽ ഡോക്ടറെയും ഫാർമസിസ്റ്റിനേയും നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം മാർച്ച് 30 രാവിലെ 11 ന് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നേരിട്ട് ഹാജരാവണം. എം.ബി.ബി.എസും…

കേരള വനം വന്യജീവി വകുപ്പ് നടപ്പിലാക്കുന്ന പറവകൾക്ക് ഒരു തണ്ണീർക്കുടം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ നിർവഹിച്ചു. വേനൽക്കാലത്ത് പക്ഷികൾക്ക് കുടിനീർ ലഭ്യത ഉറപ്പ് വരുത്താൻ കേരള വനം വന്യജീവി…

 അരികുവത്കരിക്കപ്പെടുന്നവരെയും പ്രത്യേക പരിഗണന അർഹിക്കുന്നവരെയും ചേർത്തുപിടിക്കുന്ന പദ്ധതി നിർദേശങ്ങളുമായി പൊന്നാനി നഗരസഭയുടെ വാർഷിക ബജറ്റ്. ഭിന്നശേഷി-ബാല-വയോജന സൗഹൃദ കാഴ്ചപ്പാടിന് ഊന്നൽ നൽകിക്കൊണ്ടുള്ള ബജറ്റ് ഉപാധ്യക്ഷ ബിന്ദു സിദ്ധാർത്ഥൻ അവതരിപ്പിച്ചു. 98.29 കോടി രൂപ വരവും…