ഈഴുവത്തിരുത്തി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പുതുതായി ആരംഭിക്കുന്ന സായാഹ്ന ഒപിയിലേക്ക് കരാറടിസ്ഥാനത്തിൽ ഡോക്ടറെയും ഫാർമസിസ്റ്റിനേയും നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം മാർച്ച് 30 രാവിലെ 11 ന് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നേരിട്ട് ഹാജരാവണം. എം.ബി.ബി.എസും മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് ഡോക്ടർക്കു വേണ്ട യോഗ്യത. ഫാർമസിസ്റ്റിന് പ്രിഡിഗ്രി/ പ്ലസ്ടു/ വി.എച്ച്.എസ്.സി, ഫാർമസി ഡിപ്ലോമ/തതുല്യം, ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയും വേണം. കൂടുതൽ വിവരങ്ങൾ 0494 2664701 എന്ന നമ്പറിൽ ലഭിക്കും.