ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടില്ലെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

എനർജി കൺസർവേഷൻ ആക്റ്റ് പ്രകാരം അന്വേഷണം നടത്തി പിഴ ചുമത്തുന്നതിന് നിയോഗിച്ചിട്ടുള്ള അഡ്ജുഡിക്കേറ്റിംഗ് ഓഫീസർക്ക് അപേക്ഷ സമർപ്പിക്കേണ്ട വിധവും ഫീസും അപേക്ഷ പരിഗണിക്കുന്ന രീതിയും പ്രതിപാദിക്കുന്ന റഗുലേഷൻസ് കരടിൽ പൊതുതെളിവെടുപ്പ് 22ന് രാവിലെ 11ന്…

ഹരിത കേരളം മിഷന്റെ നേതൃത്വത്തതിൽ അടിമാലിയിലും മൂന്നാറിലുമായി തിങ്കളാഴ്ച മുതൽ നടത്താനിരുന്ന ത്രിദിന ജൈവ വൈവിധ്യ പഠനോത്സവം 26 ലേക്ക് മാറ്റി. അതി തീവ്രമഴയും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പും മുൻനിർത്തി ഇടുക്കി ജില്ലയിൽ റെഡ് അലർട്ട്…

സംസ്ഥാനത്തു ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിന് നടത്തിവന്നിരുന്ന ടെസ്റ്റ് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ 2024 മേയ് 1 മുതൽ നടപ്പിലാക്കുന്നതിന് നിശ്ചയിച്ചിരുന്നു. ഇതിനെതിരെയുള്ള സമരം ടെസ്റ്റിന് ഭംഗം വരുത്തുകയുണ്ടായി. ബന്ധപ്പെട്ട യൂണിയനുകളുമായി ഗതാഗതമന്ത്രി നടത്തിയ…

ശാസ്ത്ര സാങ്കേതിക രംഗത്തെ മികച്ച സംഭാവനകളെ അടിസ്ഥാനമാക്കി പ്രഗൽഭരായ ശാസ്ത്രജ്ഞർക്ക് പ്രോത്സാഹനം നൽകുന്നിന് ശാസ്ത്ര സാങ്കേതിക വകുപ്പും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും നൽകുന്ന കേരള ശാസ്ത്ര പുരസ്കാരത്തിന് നാമനിർദ്ദേശം ക്ഷണിച്ചു.…

2024-25 അധ്യയന വർഷത്തെ കേരള എൻജിനിയറിങ്/ ഫാർമസി കോഴ്സുകളിലേക്കുള്ള (കീം 2024) പ്രവേശനത്തിന് സമർപ്പിച്ച അപേക്ഷയിലെ ഫോട്ടോ, ഒപ്പ്, പേര് എന്നിവ പരിശോധിക്കുന്നതിനുള്ള അവസാന തീയതി 18ന് വൈകിട്ട് മൂന്നു മണിവരെ ദീർഘിപ്പിച്ചു. വിശദവിവരങ്ങൾ…

കേരളത്തിൽ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് വരുത്തിയിരുന്ന റേഷൻ കടകളുടെ പ്രവർത്തന സമയം 2024 മേയ് 17 മുതൽ പുന:സ്ഥാപിച്ചിട്ടുണ്ട്. രാവിലെ 8 മണി മുതൽ 12 മണി വരെയും വൈകുന്നേരം 4 മണി മുതൽ 7 മണി വരെയുമായിരിക്കും റേഷൻകടകൾ പ്രവർത്തിക്കുക.

സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള കെട്ടിട, വാഹന ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകൾ നൽകാൻ ഉദ്യോഗസ്ഥർ കാലതാമസം വരുത്തരുതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ജൂൺ 3 ന് സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. ഈ…

2024-25 അദ്ധ്യയന വർഷത്തെ പാഠപുസ്തകങ്ങളുടെ വിതരണം സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്, സി.ബി.എസ്.ഇ മേഖലയിലെ സ്കൂളുകൾക്ക് 2024 ഏപ്രിൽ 12 മുതൽ ആരംഭിച്ചിരുന്നു. ആയതിൽ ഇൻഡന്റ് ചെയ്തിട്ടുള്ള എല്ലാ അൺ എയ്ഡഡ്, സി.ബി.എസി.ഇ സ്കൂളുകളും പാഠപുസ്തകങ്ങളുടെ…

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ (മേയ് 15) രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും തിരമാലയുടെ വേഗത സെക്കൻഡിൽ 15 cm നും 50 cm നും…