മലയാളം മിഷനിൽ അന്യത്ര സേവന വ്യവസ്ഥയിൽ അസിസ്റ്റന്റിനെ ആവശ്യമുണ്ട്. വിശദവിവരങ്ങൾക്ക് മലയാളം മിഷൻ വെബ്സൈറ്റ് (www.mm.kerala.gov.in) സന്ദർശിക്കുക. അവസാന തീയതി ഡിസംബർ 21നു വൈകിട്ട് നാല് മണി.

കേരള മീഡിയ അക്കാദമി ഹയർ സെക്കന്ററി, കോളേജ്  വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന  ക്വിസ് പ്രസ് 2022 പ്രശ്‌നോത്തരിയുടെ ദക്ഷിണ മേഖലാ മത്സരം ഡിസംബർ 6 രാവിലെ 11ന്  തിരുവനന്തപുരം വട്ടിയൂർക്കാവ് സരസ്വതീ വിദ്യാലയത്തിൽ എ ഡി ജി പി, എം ആർ അജിത് കുമാർ…

61-ാമത് കേരള സ്‌കൂൾ കലോത്സവം കോഴിക്കോട് വിക്രം മൈതാനം കേന്ദ്രീകരിച്ച് വിവിധ വേദികളിൽ 2023 ജനുവരി 3 മുതൽ 7 വരെയുള്ള തീയതികളിൽ നടക്കുന്നു. പ്രസ്തുത മേളയുടെ വീഡിയോ ചിത്രീകരണം, നിരീക്ഷണ ക്യാമറ, വിവിധ സ്റ്റാളുകൾ എന്നിവയെ…

2022 ലെ സായുധസേനാ പതാക വിൽപനയുടെ സംസ്ഥാനതല ഉദ്ഘാടനം എൻ.സി.സി കേഡറ്റ്കളിൽ നിന്ന് പതാക ഏറ്റുവാങ്ങി കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിർവഹിച്ചു. ഡിസംബർ ഏഴിനാണ് സായുധസേനാ പതാക ദിനം. പതാക വാങ്ങി സൈനിക ക്ഷേമ…

ജൈവഘടനയിലെ ഉയർന്നു വരുന്ന വിഷയമായ ശരീരത്തിലെ ആന്റിബോഡികളുടെ ക്‌ളോണുകളെ സംബന്ധിച്ച ദ്വിദിന ശിൽപശാലയും പരിശീലനവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുടെ ആഭിമുഖ്യത്തിൽ 8,9 തീയതികളിൽ തോന്നയ്ക്കൽ ബയോസയൻസ് പാർക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിൽ സംഘടിപ്പിക്കും. ലബോറട്ടറികളിൽ ആന്റിബോഡി ക്‌ളോണുകൾ…

മറ്റ് പെൻഷനുകളൊന്നും ലഭിക്കാത്ത സംസ്ഥാനത്തെ വിശ്വകർമ വിഭാഗത്തിൽപ്പെട്ട 60 വയസ് പൂർത്തിയായവർക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പെൻഷന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 15 വരെ നീട്ടി. വിവരങ്ങൾക്ക്: www.bcddkerala.gov.in.

കൈറ്റ് സംഘടിപ്പിക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ ഡിസംബർ 23 മുതൽ കൈറ്റ് വിക്ടേഴ്‌സ് വഴി സംപ്രേഷണം ആരംഭിക്കും. ആദ്യ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 110 സ്‌കൂളുകളുടെ ഫ്ളോർ ഷൂട്ടിന്റെ ഉദ്ഘാടനം തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.…

സർക്കാർ വകുപ്പുകളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ഉപയോഗയോഗ്യമായതും ഉപയോഗശൂന്യമായതുമായ സാധന സാമഗ്രികൾ M/s MSTC വഴി ഒഴിവാക്കുന്നതിന് നിലവിലുള്ള ഉത്തരവ് ഭേദഗതി ചെയ്തു. ഇവ ഒഴിവാക്കുന്നതിന് M/s MSTC യോടൊപ്പം GeM, NIC എന്നിവയുടെ e-auction platform സേവനം കൂടി പ്രയോജനപ്പെടുത്തുന്നതിന് സ.ഉ (കൈ)188/2022/ധന തീയതി. 26/10/2022 പ്രകാരം…

ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്കുള്ള 2022-23 വർഷത്തെ സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ/ എയ്ഡഡ്/ സർക്കാർ അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്ക് അപേക്ഷിക്കാം. വാർഷിക വരുമാന പരിധി 2.50 ലക്ഷം രൂപ.…

ലോക മണ്ണ് ദിനത്തിന്റെ ഭാഗമായി വെള്ളായണി കാർഷിക കോളേജ് സോയിൽ സയൻസ് ഡിപ്പാർട്ട്മെന്റ് വിവിധ കാർഷിക പരിശീലന പരിപാടികൾ, സെമിനാറുകൾ, വിദ്യാർത്ഥികൾക്കായുള്ള മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. 'മണ്ണ് അന്നത്തിന്റെ ഉറവിടം' വിഷയത്തിൽ അന്താരാഷ്ട്ര സെമിനാറും സംഘടിപ്പിച്ചു. വെള്ളായണി കാർഷിക കോളേജ്…