കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റേയും ഭാഗമായി കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം 2022 സംഘടിപ്പിക്കും. നവംബർ 28 മുതൽ ഡിസംബർ നാലു വരെയാണ് പുസ്തകോത്സവം നടക്കുകയെന്ന് സ്പീക്കർ…
വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ സഞ്ചരിക്കുന്ന 'അരിവണ്ടി' നാളെ രാവിലെ 8.30ന് തിരുവനന്തപുരം പാളയം മാർക്കറ്റിനു മുന്നിൽ മന്ത്രി ജി. ആർ അനിൽ ഉത്ഘാടനം ചെയ്യും. ജയ, കുറുവ,മട്ട, പച്ചരി എന്നീ നാല് ഇനങ്ങളിലായി ആകെ 10 കിലോ അരി…
2022 ഡിസംബർ 3 മുതൽ 6 വരെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്‌സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ സംഘാടക സമിതി യോഗം നവംബർ രണ്ടിന് ഉച്ചയ്ക്ക് ശേഷം രണ്ടിനു തിരുവനന്തപുരം എസ്.എം.വി മോഡൽ ഹയർ സെക്കണ്ടറി സ്‌കൂൾ…
ഇടുക്കി ജില്ലയിൽ കിഴുക്കാനം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ആദിവാസി യുവാവിനെതിരെ കള്ളക്കേസ് എടുത്ത് മർദ്ദിച്ചതായുള്ള ആരോപണങ്ങളിൽ ഉൾപ്പെട്ട ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ആയിരുന്ന ബി.രാഹുലിനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു. വനം വിജിലൻസ്…
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവര്‍ത്തിക്കുന്ന ചാലക്കുടി മോഡൽ റസിഡന്‍ഷ്യൽ സ്‌കൂളിലെ കെട്ടിടങ്ങളുടെ നിര്‍മ്മാണം, അറ്റകുറ്റപ്പണി എന്നിവ നിര്‍വഹിക്കുന്നതിനായി സമാനമേഖലയിൽ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള സര്‍ക്കാർ അക്രഡിറ്റഡ് സ്ഥാപനങ്ങളില്‍ നിന്ന് പ്രൊപ്പോസലുകൾ ക്ഷണിച്ചു. പ്രൊപ്പോസലുകള്‍ നവംബര്‍ 11ന്…
സ്‌കോൾ കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/ എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുകളിലെ ഡി.സി.എ ഏഴാം ബാച്ച് പൊതുപരീക്ഷയ്ക്ക് ഫീസ് അടച്ച് നിർദിഷ്ട രേഖകൾ സഹിതം അപേക്ഷ പഠനകേന്ദ്രങ്ങളിൽ സമർപ്പിക്കേണ്ട സമയപരിധി പിഴയില്ലാതെ ഇന്ന് (നവംബർ 2) വരെയും 20 രൂപ…
സ്‌ഫോടക വസ്തുക്കൾ, എൽ.പി.ജി തുടങ്ങിയ പെട്രോളിയം ഉൽപന്നങ്ങൾ, രാസപദാർഥങ്ങൾ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യൽ, സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവർമാർക്ക് ലൈസൻസ് ലഭിക്കുന്നതിനുള്ള ശാസ്ത്രീയ പരിശീലനം നവംബർ 10, 11, 12 തീയതികളിൽ നാറ്റ്പാക്കിന്റെ…
കേരളത്തിൽ പൊതുവിപണിയിൽ അരിവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നവംബർ ഒന്നു മുതൽ കേരളത്തിലെ എല്ലാ മുൻഗണനേതര (വെള്ള, നീല) കാർഡുടമകൾക്ക് 8 കിലോ ഗ്രാം അരി സ്‌പെഷ്യലായി 10.90 രൂപ നിരക്കിൽ ലഭ്യമാക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. കൂടാതെ സഞ്ചരിക്കുന്ന മാവേലി…
'ബോധപൂർണ്ണിമ' ലഹരിമുക്ത ക്യാമ്പസ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന സംസ്ഥാനതല മത്സരങ്ങളിൽ ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ പുരസ്‌കാരങ്ങൾക്ക് അർഹരായവരെ പ്രഖ്യാപിച്ചു. നവംബർ ഒന്നിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ രാവിലെ പത്തിന് നടക്കുന്ന 'ബോധപൂർണ്ണിമ' ഒന്നാംഘട്ട പ്രചാരണത്തിന്റെ സമാപന ചടങ്ങിൽ ഇവർക്ക് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.…
സ്വകാര്യ ബസുകളിൽ ഇനി 45 ശതമാനം അംഗപരിമിതരായ ഭിന്നശേഷിക്കാർക്കു യാത്രാ കൂലിയിൽ ഇളവു ലഭിക്കുന്നതിനുള്ള പാസ് ലഭിക്കും. ഇതു പ്രകാരം മാനദണ്ഡം പുതുക്കി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. നേരത്തേ 50 ശതമാനം അംഗപരിമിതരായവർക്കായിരുന്നു ആനുകൂല്യത്തിന് അർഹത. കണ്ണൂർ ജില്ലയിൽ നടന്ന…