നവംബർ ഒന്നിന് സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ, ദന്തൽ, നഴ്സിംഗ് കോളേജുകളും സർക്കാരിന്റെ 'ലഹരി മുക്ത കേരളം' കാമ്പയിനിൽ പങ്കാളികളാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എല്ലാ സർക്കാർ മെഡിക്കൽ, ദന്തൽ, നഴ്സിംഗ് കോളേജുകളിലും മനുഷ്യ ശൃംഖല സൃഷ്ടിക്കുകയും ലഹരി വിരുദ്ധ…
ഭിന്നശേഷി വിഭാഗക്കാർക്ക് അനുയോജ്യമായി 654 തസതികകൾ കണ്ടെത്തുന്നതിനും നാലു ശതമാനം സംവരണം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നതിനും നേതൃത്വം നൽകിയ സംസ്ഥാന സർക്കാരിനേയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിനെയും സംസ്ഥാന വികലാംഗക്ഷേമ…
ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളപ്പിറവി ആശംസകൾ നേർന്നു. മെച്ചപ്പെട്ട പ്രയത്‌നത്തിലൂടെ പ്രിയ സംസ്ഥാനത്തിന്റെ വികസനവും പുരോഗതിയും സാദ്ധ്യമാക്കിയും സാമൂഹിക ഒരുമ ശക്തിപ്പെടുത്തിയും മാതൃഭാഷയായ മലയാളത്തെ പരിപോഷിപ്പിച്ചും മുന്നേറാൻ നമുക്ക് കൈകോർക്കാമെന്ന്…
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വിശേഷാൽ ചട്ടങ്ങളുടേയും പുതിയ ലോഗോയുടെ പ്രൊമോ വിഡിയോയുടേയും പ്രകാശനം ഇന്ന്(01 നവംബർ) തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. ഉച്ചയ്ക്ക് 12ന് സ്വരാജ് ഭവൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ…
വിനോദ സഞ്ചാര വകുപ്പിന്റെ കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്), തിരുവനന്തപുരത്ത് നടത്തുന്ന ഐ.ഇ.എൽ.ടി.എസ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഒരു മാസം ദൈർഘ്യമുള്ള കോഴ്‌സിന് 7,500 രൂപയും, രണ്ട് മാസം ദൈർഘ്യമുള്ള കോഴ്‌സിന് 10,500 രൂപയുമാണ് ഫീസ്…
കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നും വിവിധ പെൻഷനുകൾ ലഭിച്ചു കൊണ്ടിരിക്കുന്നവർ 2023 മുതൽ തുടർന്ന് പെൻഷൻ ലഭിക്കുന്നതിനായി അക്ഷയയിൽ നിന്ന് ലഭിക്കുന്ന ജീവൻ പ്രമാൺ/ ഗസറ്റഡ് ഓഫീസറോ ബന്ധപ്പെട്ട മെഡിക്കൽ ഓഫീസറോ നൽകുന്ന ലൈഫ്…
2022-ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണമിശ്രിതം (ഉത്പാദനവും വിൽപനയും നിയന്ത്രിക്കൽ) ബിൽ സംബന്ധിച്ച നിയമസഭാ സെലക്ട് കമ്മിറ്റിയുടെ പ്രഥമ തെളിവെടുപ്പ് യോഗം നവംബർ മൂന്നിന് രാവിലെ 11ന് വയനാട് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.…
കേരള പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാനായി നിയമിക്കപ്പെട്ട ഡോ. എം.ആർ. ബൈജു ഇന്നു(30 ഒക്ടോബർ) വൈകിട്ട് മൂന്നിനു പി.എസ്.സി. ആസ്ഥാന ഓഫിസിൽ നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേൽക്കും.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിന്റെയും സംയുക്താഭിമുഖ്യത്തിൽ 'വയലാറിന്റെ സർഗപ്രപഞ്ചം' എന്ന വിഷയത്തിൽ ദ്വിദിന അന്തർദേശീയ സെമിനാർ സംഘടിപ്പിച്ചു. വയലാർ-ദേവരാജൻ, വയലാർക്കവിതയിലെ മാനവികത, പുരുഷാന്തരങ്ങളിലൂടെ ഒരു സഞ്ചാരം എന്നീ വിഷയങ്ങളിൽ മാർ ഇവാനിയോസ് കോളജിലെ മാർ ഗ്രിഗോറിയോസ്…
അംശദായ കുടിശിക വന്ന് രണ്ടിലധികം തവണ അംഗത്വം നഷ്ടപ്പെട്ട തിരുവനന്തപുരം ജില്ലയിലെ തയ്യൽ തൊഴിലാളികൾക്ക് അവരുടെ അംഗത്വം പുനഃസ്ഥാപിച്ച് നൽകുന്നതിനായി നവംബർ ഒന്നു മുതൽ 30 വരെ അവസരം നൽകുന്നു. അപേക്ഷ, അംഗത്വം നഷ്ടപ്പെടാനുണ്ടായ…