സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ തിരുവനന്തപുരം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ സിറ്റിങ് നടത്തുന്നു. തിരുവനന്തപുരം ജില്ലയിലെ സിറ്റിങ് സപ്റ്റംബർ 20 ന് കമ്മിഷൻ ആസ്ഥാനത്ത് നടക്കും. പാലക്കാട് ജില്ലയിലെ പരാതികൾ 23, 24 തിയ്യതികളിലും കണ്ണൂർ ജില്ലയിലെ പരാതികൾ 27, 28, 29 തിയ്യതികളിലും എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ…
കേരള പ്രവാസി ക്ഷേമ ബോർഡ് ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് ‘പ്രവാസ ജീവിതവും കാഴ്ചകളും’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികൾക്ക് മുഖ്യമന്ത്രി സെപ്റ്റംബർ 22ന് സമ്മാനം വിതരണം ചെയ്യും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായവർക്ക് യഥാക്രമം 25,000 രൂപ, 15,000 രൂപ,…
കേന്ദ്ര നൈപുണ്യവും സംരംഭകത്വവും മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ജൻശിക്ഷൻ സൻസ്ഥാന്റെ സ്‌കിൽ ട്രെയിനിംഗ് പ്രോഗ്രാമിന്റെ സർട്ടിഫിക്കറ്റ് വിതരണം നടത്തി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി.ആർ. സലൂജ ഉദ്ഘാടനം…
അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് 2022 ൽ വിജയിച്ചവർക്കുള്ള അവാർഡ് ദാനവും സർട്ടിഫിക്കറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും പൊതുവിദ്യാഭ്യാസ, തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ദേശീയ തലത്തിലും സംസ്ഥാന…
കെക്‌സ്‌കോണിൽ പേർ രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടൻമാരുടെ മക്കളിൽ 2021-2022 വർഷത്തിൽ എസ്.എസ്.എൽ.സി/ പ്ലസ്ടുവിൽ എല്ലാ വിഷയങ്ങൾക്കും 'എ' പ്ലസ് ലഭിച്ചവർക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. പഠിച്ച സ്‌കൂളിലെ പ്രിൻസിപ്പൽ/ ഹെഡ് ഓഫ് ഡി സ്‌കൂൾ ഓഫീസ് സ്റ്റാമ്പ്, റൗണ്ട് സ്റ്റാമ്പ് എന്നിവ പതിച്ച്…
സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ കരാർ ഫാമുകൾ വഴി വളർത്തിയെടുത്ത 40 മുതൽ 45 ദിവസം വരെ പ്രായമുള്ള ശരാശരി രണ്ടു കിലോ തൂക്കമുള്ളതുമായ ഇറച്ചിക്കോഴികൾ വിൽപ്പനയ്ക്ക്. ഫോൺ: 949500915, 0471-2478585, 2468585.
വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ തിരുവനന്തപുരം മൃഗശാലയിൽ വിദ്യാർഥികൾക്കായി ഡിബേറ്റ്, ഉപന്യാസ രചന, ചെറുകഥാ രചന, പെയിന്റിംഗ്, ക്വിസ്സ് മത്സരങ്ങൾ സംഘടിപ്പിക്കും. മത്സരങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: www.tnhm.in, www.museumandzoo.kerala.gov.in, 0471-2316275.
കേരള സഹകരണ ട്രൈബ്യൂണൽ സെപ്റ്റംബർ 29ന് ഓൺലൈനായി നടത്താൻ നിശ്ചയിച്ചിരുന്ന എറണാകുളം ക്യാമ്പ് സിറ്റിംഗ് സെപ്റ്റംബർ 23നു രാവിലെ 11 മുതൽ എറണാകുളം ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടത്തും.
തിരുവനന്തപുരം ഗവ. നഴ്‌സിങ് സ്‌കൂളിൽ 2022-23 അധ്യയന വർഷത്തിൽ ആരംഭിക്കുന്ന ജനറൽ നഴ്‌സിങ് കോഴ്‌സിന് അപേക്ഷിച്ചവരിൽ അർഹരായവരുടെ താത്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ആയത് 10 ദിവസത്തിനകം രേഖാമൂലം പ്രിൻസിപ്പലിനെ അറിയിക്കണം. ലിസ്റ്റ് നഴ്‌സിങ് സ്‌കൂൾ ഓഫീസിൽ…
പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ 2018-19 മുതൽ 2020-21 വരെയുള്ള ഇ-ഗ്രാന്റ്‌സ് പോസ്റ്റ്‌മെട്രിക് ഓൺലൈൻ അപേക്ഷകളുടെ സമയപരിധി അവസാനിച്ച സാഹചര്യത്തിൽ ഇനിയും ക്ലെയിമുകൾ ലഭിക്കാനുള്ള സ്ഥാപനങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ ഒക്‌ടോബർ…