ക്ഷീരവികസന വകുപ്പിന്റെ ഓണക്കാല ഊർജ്ജിത പാൽ പരിശോധന യഞ്ജത്തിന് ശനിയാഴ്ച തുടക്കം. ഓണക്കാലത്ത് അതിർത്തി കടന്നുവരുന്ന പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ക്ഷീരവികസന വകുപ്പ് പാറശ്ശാല, ആര്യങ്കാവ്, കുമിളി, വാളയാർ, മീനാക്ഷിപുരം അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ സെപ്റ്റംബർ മൂന്നു മുതൽ ഏഴുവരെ പാൽ…
നവരാത്രി മഹോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി തക്കല പത്മനാഭപുരം കൊട്ടാരത്തിൽ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഈ വർഷത്തെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ സൗകര്യങ്ങളും സുരക്ഷ ക്രമീകരണങ്ങളും…
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ മിഴിവ് 2022 സംസ്ഥാനതല ഓൺലൈൻ വീഡിയോ മത്സരത്തിൽ വിജയികളായവർക്ക് പുരസ്‌കാര വിതരണം നടത്തി. തിരുവനന്തപുരം പി ആർ ചേമ്പറിൽ നടന്ന ചടങ്ങിൽ വകുപ്പ് ഡയറക്ടർ ജാഫർ…
സംസ്ഥാനതല ഓണം വാരാഘോഷത്തിന്റെ ഭാഗമായി നിയമസഭ മന്ദിരവും പരിസരവും സെപ്റ്റംബർ രണ്ടു മുതൽ 12 വരെ ദീപാലംകൃതമാക്കും. ദീപാലങ്കാരം കാണുന്നതിന് ഈ ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ രാത്രി 10 വരെ സുരക്ഷ ക്രമീകരണങ്ങൾക്ക്…
ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്നുവരെ നടത്തും. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ, അളവ് തൂക്ക വകുപ്പുകളുമായി…
2022-23 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ രണ്ടാംഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.in ൽ ഇന്ന് പ്രസിദ്ധീകരിക്കും. യോഗ്യതയുള്ളവർ ഓൺലൈനായി സെപ്റ്റംബർ അഞ്ച് വരെ ടോക്കൺ ഫീസ് അടച്ച് അലോട്ട്മെന്റ് ഉറപ്പിക്കാം. ഫീസ് അടച്ച് അലോട്ട്മെന്റ്…
ഓണാവധിയോടനുബന്ധിച്ച് തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയുടെ പ്രവർത്തന സമയം സെപ്റ്റംബർ 5, 6 തീയതികളിൽ ഇടവേളയില്ലാതെ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെയായി പുനഃക്രമീകരിച്ചു.
സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ തിരുവനന്തപുരം ജില്ലയിൽ ഓഗസ്റ്റ് 29, 30, 31 തീയതികളിൽ നടത്തിയ പരാതി പരിഹാര അദാലത്തിൽ 321 പരാതികൾ പരിഗണിക്കുകയും അവയിൽ 206 എണ്ണം തീർപ്പാക്കുകയും ചെയ്തു. മൂന്നു…
കരുതൽ ഡോസ് കോവിഡ് വാക്സിനായി ഇനിമുതൽ കോർബിവാക്സ് വാക്സിനും സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒന്നും രണ്ടും ഡോസ് വാക്സിനെടുത്തവർക്ക് ഇനിമുതൽ അതേ ഡോസ് വാക്സിനോ…
ഓണാവധി പ്രമാണിച്ച് സെപ്റ്റംബർ അഞ്ചു മുതൽ 13 വരെ കേരള ഹൈക്കോടതി അവധിയായിരിക്കും. സെപ്റ്റംബർ ആറ്, 13 തീയതികളിൽ അവധിക്കാല സിറ്റിങ് ഉണ്ടായിരിക്കും. സെപ്റ്റംബർ ആറിന് ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് എൻ. നഗരേഷ്, ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ, ജസ്റ്റിസ് വിജു ഏബ്രഹാം, ജസ്റ്റിസ്…