ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ഘോഷയാത്രയിൽ അവതരിപ്പിക്കാനുള്ള ഫ്‌ളോട്ട് രൂപകൽപന ചെയ്യാൻ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പ്രൊപ്പോസൽ ക്ഷണിച്ചു. ഫ്‌ളോട്ട് രൂപകൽപനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ www.keralataxes.gov.in ൽ ലഭിക്കും. പ്രൊപ്പോസൽ ഓഗസ്റ്റ് 29ന്  വൈകിട്ട്…

പേവിഷബാധയ്ക്കെതിരായ 26,000 വയൽ ആന്റി റാബിസ് വാക്സിൻ (ഐ.ഡി.ആർ.വി.) ലഭ്യമായി. സി.ഡി.എൽ. പരിശോധന പൂർത്തിയാക്കിയ വാക്സിനാണ് ലഭ്യമാക്കിയത്. പരിശോധനകൾ പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ വാക്സിനുകൾ ലഭ്യമാക്കുന്നതാണ്. നായകളിൽ നിന്നും പൂച്ചകളിൽ നിന്നും കടിയേറ്റ് ആന്റി…

സംസ്ഥാനത്ത് അക്രഡിറ്റഡ് ഡ്രൈവിങ് ട്രെയിനിങ് സെന്ററുകൾ, ഓട്ടോമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകൾ എന്നിവ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 28 രാവിലെ ട്രാൻസ്‌പോർട്ട് കമ്മീഷണറേറ്റിൽ നടത്താനിരുന്ന സംരംഭക യോഗം മാറ്റി വച്ചതായി അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു.…

സംസ്ഥാന കര്‍ഷക കടശ്വാസ കമ്മീഷന്‍ ഓഗസ്റ്റ് മാസത്തില്‍ കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍ സിറ്റിംഗ് നടത്തുന്നു. ചെയര്‍മാന്‍ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷന്‍ അംഗങ്ങളും പങ്കെടുക്കും. കാസര്‍ഗോഡ് ജില്ലയിലെ സിറ്റിംഗ് ഓണ്‍ലൈന്‍ ആയി…

സ്‌ഫോടകവസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവയുടെ സുരക്ഷിതമായ കൈകാര്യം ചെയ്യല്‍, ഗതാഗതം തുടങ്ങിയവ സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്കുള്ള ശാസ്ത്രീയ പരിശീലനം ഓഗസ്റ്റ് 24, 25, 26 തീയതികളില്‍ നാറ്റ്പാക്കിന്റെ ആക്കുളം കേന്ദ്രത്തില്‍ നടക്കും.…

പാലക്കാട് കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഓണത്തോടനുബന്ധിച്ച് നെഫര്‍റ്റിറ്റി ആഡംബര കപ്പല്‍യാത്രയ്ക്ക് അവസരമൊരുക്കുന്നു. സെപ്റ്റംബര്‍ നാലിന് 78 പേര്‍ക്കും പത്തിന് 117 പേര്‍ക്കുമാണ് യാത്ര സംഘടിപ്പിക്കുന്നത്. പാലക്കാട് നിന്നും എ.സി. ലോഫ്‌ളോര്‍ ബസില്‍ എറണാകുളം…

അവധിദിനത്തിൽ സംസ്ഥാനത്തുടനീളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രവർത്തിക്കണമെന്ന് ഉത്തരവിട്ട വകുപ്പ് മന്ത്രിയും വകുപ്പ് തലവൻമാരും ഞായറാഴ്ച പ്രവൃത്തിദിനമാക്കി മാതൃകയായി.മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്ററുടെ അദ്ധ്യക്ഷതയിൽ തദ്ദേശ സ്വയംഭരണ വകുപ്പിലെ കോർഡിനേഷൻ കമ്മിറ്റി യോഗം ചേർന്നാണ് പ്രവൃത്തിദിനമാക്കിയത്. അഡീഷണൽ…

എൽ.ബി.എസ് സെന്ററിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം പൂജപ്പുരയിലെ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് എന്ന സ്ഥാപനത്തിൽ സർക്കാർ /എയ്ഡഡ് / സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനിയറിങ് കോളേജ് / മെഡിക്കൽ കോളേജ്,…

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും അവധി ദിനമായ നാളെയും(ഞായറാഴ്ച) തുറന്നുപ്രവർത്തിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായാണ്…

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലെ കമ്മീഷന്റെ കോർട്ട് ഹാളിൽ 24ന് (ബുധനാഴ്ച) രാവിലെ 11ന് സിറ്റിംഗ് നടത്തും.സേനൈത്തലൈവർ സമുദായത്തെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ഹർജി, അനാഥാലയങ്ങളിലെ അന്തേവാസികളായ കുട്ടികളെ…