സാധ്യമായ എല്ലാ മേഖലകളിലും അമേരിക്കയുടെ സഹകരണം അഭ്യർത്ഥിക്കുന്നതായി ചെന്നൈയിലെ അമേരിക്കൻ കോൺസൽ ജനറൽ ജൂഡിത്ത് റാവിനുമായുള്ള ഓൺലൈൻ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളം വൈജ്ഞാനിക സമൂഹമായി മാറാനുള്ള ശ്രമത്തിലാണ്. അതിന് സഹായകമായ…

ഉദ്ഘാടനം ഭക്ഷ്യമന്ത്രി നിർവഹിക്കും റേഷൻകടകൾ വഴി സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന ഓണക്കിറ്റ് വിതരണം ഇന്ന് (ജൂലൈ 31) ആരംഭിക്കും. ആഗസ്റ്റ് 16 ഓടെ കിറ്റ് വിതരണം പൂർത്തിയാകും. സ്‌പെഷ്യൽ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല…

ഇത്തവണ ചിങ്ങം ഒന്നിന് കർഷകദിനത്തിൽ കർഷകദിനാഘോഷത്തോടൊപ്പം കർഷക തൊഴിലാളികളെയും ആദരിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു. ഓരോ കൃഷി ഭവനിലും തെരഞ്ഞെടുക്കപ്പെടുന്ന കർഷകത്തൊഴിലാളിയെയാണ് ആദരിക്കുക. എല്ലാവർഷവും കൃഷിഭവനുകളിൽ കർഷകദിനത്തിൽ കർഷകരെ ആദരിക്കുന്നുണ്ടായിരുന്നു. കാർഷികസമൃദ്ധിയ്ക്കായി കർഷകനും…

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഡിജിറ്റൽ വിദ്യാഭ്യാസം നടപ്പിലാക്കുന്നതിനുള്ള 'ലെറ്റ്‌സ് ഗോ ഡിജിറ്റൽ' എന്ന പദ്ധതി ആരംഭിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പദ്ധതിക്ക് നേതൃത്വം നൽകുന്നതിന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ.…

സ്റ്റേഡിയങ്ങൾ മറ്റാവശ്യങ്ങൾക്ക് നൽകുന്നത് നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു. സ്റ്റേഡിയങ്ങൾ സംരക്ഷിക്കുന്നതിനായി സർക്കാർ ഏതറ്റം വരെയും പോകും. സ്‌പോർട്‌സ് കേരള ലിമിറ്റഡിന്റെ കീഴിലുള്ള എല്ലാ സ്റ്റേഡിയങ്ങളും സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ…

1902 ജൂലൈ 31 ന് കായംകുളത്ത് ജനിച്ച് ഇന്ത്യൻ കാർട്ടൂൺ കലയുടെ പിതാവായ കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ജീവിത കഥ കേരള നിയമസഭാ സ്പീക്കർ എം. ബി രാജേഷ് പ്രകാശനം ചെയ്തു. കാർട്ടൂണിസ്റ്റ് സുധീർ നാഥ്…

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽപ്പെട്ട പരമ്പരാഗത കളിമൺ പാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ധനസഹായത്തിനായി പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ആഗസ്റ്റ് 31 വരെ അപേക്ഷ നൽകാം. വിശദാംശങ്ങൾ www.bcdd.kerala.gov.in ൽ ലഭിക്കും.

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധം കാര്യക്ഷമമാക്കാൻ ജനങ്ങൾ വീടും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയാക്കാൻ തയാറാകണമെന്ന് തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അഭ്യർത്ഥിച്ചു. നേരത്തെ നടത്തിയ മഴക്കാല പൂർവ ശുചീകരണ പരിപാടിക്ക്…

കേരളത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. സംസ്ഥാന സർക്കാർ സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കി വരുന്ന ആക്‌സസ്സിബിൾ ഇൻഡ്യ ക്യാംപെയ്ൻ, ബാരിയർ ഫ്രീ കേരള പദ്ധതികളുടെ…

സർക്കാർ പ്ലീഡർമാരെ  പുതിയതായി നിയമിച്ച് ഉത്തരവായി. 20 സ്‌പെഷ്യൽ ഗവ. പ്ലീഡർ, 53 സീനിയർ ഗവ. പ്ലീഡർ, 52 പ്ലീഡർമാർ എന്നിവരെയാണ് നിയമിച്ച് ഉത്തരവായത്.