അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്പ്യൂട്ടേഷണൽ ആൻറ് മാത്തമാറ്റിക്കൽ എഞ്ചിനീയറിങ് നടത്തിയ പഠനത്തിൽ കോവിഡ്-19 റിപ്പോർട്ടിങ് ഏറ്റവും മികച്ച രീതിയിൽ ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ ലിസ്റ്റിൽ കേരളത്തിന് രണ്ടാം സ്ഥാനം നൽകിയതായി മുഖ്യമന്ത്രി…

ബക്രീദ്-ഓണം  പ്രമാണിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോർഡ,്  ജൂലൈ 28 മുതൽ ആഗസ്റ്റ് 30 വരെ ഖാദി തുണിത്തരങ്ങൾക്ക് നിലവിലുള്ള 20 ശതമാനത്തിനു പുറമേ 10 ശതമാനം അധിക റിബേറ്റ് അനുവദിച്ചു. ഈ കാലയളവിൽ…

ജൂലൈ 30ന് നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന മൺസൂൺ ബമ്പർ ബിആർ 74 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ആഗസ്റ്റ് നാലിന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് നടത്തും.  അഞ്ച് കോടി രൂപയാണ് ഒന്നാം സമ്മാനം.  ടിക്കറ്റ് വില 200 രൂപ.

2020 വർഷത്തെ സംസ്ഥാനത്തെ പ്രൈമറി, സെക്കൻഡറി അധ്യാപകർക്കുള്ള അവാർഡിനുള്ള അപേക്ഷകൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ ക്ഷണിച്ചു.  അപേക്ഷകൾ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് സമർപ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ ഏഴ്.  വിശദവിവരങ്ങൾക്ക്: www.education.kerala.gov.in.

ഭിന്നശേഷിക്കാരായ വനിതകള്‍ക്കും ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്കും 30,000 രൂപ ധനസഹായം നല്‍കുന്ന പരിണയം പദ്ധതിയ്ക്ക് 2020-21 വര്‍ഷത്തേയ്ക്കുള്ള 1.44 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ…

വ്യക്തികളുടെ കൈവശമുള്ള വിദേശ പക്ഷി - ജന്തുജാലങ്ങൾക്ക് വനംവകുപ്പ് ഉടമസ്ഥാവകാശസർട്ടിഫിക്കറ്റ് നൽകുന്നു. വംശനാശ ഭീഷണിനേരിടുന്ന ജീവജന്തുജാലങ്ങളുടെ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര ഉടമ്പടിയായ കൺവെൻഷൻ ഓൺ ഇന്റർനാഷണൽ ട്രേഡ് ഓൺ എൻഡാൻജേർഡ് സ്പീഷീസ്സിന്റെ (ഐ ടി ഇ…

കേരള ഷോപ്പ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്‌ളിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്ക് കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ആയിരം രൂപ ആശ്വാസ ധനസഹായത്തിന് ഇതുവരെ അപേക്ഷിക്കാത്തവർക്ക് അവസരം. www.peedika.kerala.gov.in ൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ…

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കണ്ടെയ്ൻമെന്റ് സോണുകൾ വർധിക്കുന്നതിനാൽ ഭാഗ്യക്കുറി നറുക്കെടുപ്പ് ഒന്നിടവിട്ട ദിവസങ്ങളിലാക്കി. ഈ ആഴ്ചയിൽ ചൊവ്വ (സ്ത്രീശക്തി), വ്യാഴം (കാരുണ്യ പ്‌ളസ്), ശനി (കാരുണ്യ) ദിവസങ്ങളിൽ മാത്രമേ ഭാഗ്യക്കുറി ഉണ്ടാവുകയുള്ളൂ. തുടർന്നു…

സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലുള്ള എല്ലാ വീടുകളിലും പൈപ്പിലൂടെ ഗുണനിലവാരമുള്ള കുടിവെള്ളം എത്തിക്കുന്നതിനായുള്ള ജലജീവൻ മിഷൻ വഴി ഈ വർഷം 21 ലക്ഷം കണക്ഷൻ നൽകും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് 67.40…

തിരുവനന്തപുരം കരുംകുളം പഞ്ചായത്തിലെ പുല്ലുവിളയില്‍ 17,000 കോവിഡ് പോസിറ്റീവ് കേസുകളുണ്ടെന്നുള്ള പ്രചാരണം വ്യാജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ജനങ്ങളെ ഭീതിയാക്കുന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി…