സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ (മെഡിസെപ്) ജീവനക്കാർക്കും പെൻഷൻകാർക്കും തിരുത്തലുകൾ വരുത്തുവാൻ അവസരം. മേയ് 20വരെ അംഗത്വ അപേക്ഷകൾ ലഭ്യമാക്കിയ ജീവനക്കാരും പെൻഷൻകാരും മെഡിസെപ് പോർട്ടലിലെ (www.medisep.kerala.gov.in) ‘status’…
സംസ്ഥാനത്ത് കളിമൺപാത്ര നിർമാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള ഒ.ബി.സി വിഭാഗത്തിൽപ്പെട്ട, കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ അധികരിക്കാത്തവർക്ക് തൊഴിൽ അഭിവൃദ്ധിക്കായി ധനസഹായം നൽകുന്ന 'കളിമൺപാത്ര നിർമാണ തൊഴിലാളികൾക്കുള്ള ധനസഹായ പദ്ധതി'ക്ക് അപേക്ഷ ക്ഷണിച്ചു.…
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പരിപാലിച്ചുവരുന്ന ജൈവവൈവിധ്യ ഉദ്യാനങ്ങൾക്ക് സംസ്ഥാനതല പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി ജി.എൽ.പി. സ്‌കൂളിനാണ് ഒന്നാംസ്ഥാനം. ആലപ്പുഴ ജില്ലയിലെ എടത്വാ സെന്റ് മേരീസ് എൽ.പി.സ്‌കൂളിന് രണ്ടാം സ്ഥാനവും, മലപ്പുറം ജില്ലയിലെ എസ്.വി.എ.യു.പി.സ്‌കൂൾ…
ജൂൺ ഒന്ന് മുതൽ ഏഴ് വരെ ഭക്ഷ്യസുരക്ഷാ വാരം ആചരിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഈറ്റ് റൈറ്റ് മേളകൾ, റാലി, ഫ്‌ളാഷ് മോബ്, പോസ്റ്റർ രചനാ മത്സരം, ലഘുലേഖ വിതരണം, ബോധവത്കരണ ക്ലാസ്, ക്വിസ്…
* 13 ജില്ലകളിൽ പരിശീലനം പൂർത്തീകരിച്ചു * 3000 ഭിന്നശേഷിക്കാർക്ക് പരിശീലനം നൽകി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മഹാത്മാഗാന്ധി സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസബിലിറ്റി സ്റ്റഡീസിന്റെ സഹകരണത്തോടെ ഭിന്നശേഷിക്കാർക്കായി ദുരന്തനിവാരണവും, പ്രഥമശുശ്രൂഷയും…
ട്രാൻസ്‌ജെൻഡറുകൾ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ ഉൾപ്പെടെ കേരള നിയമസഭയുടെ സ്ത്രീകളുടെയും കുട്ടികളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതിയുടെ പരിഗണനാവിഷയങ്ങളുമായി ബന്ധപ്പെട്ട് വ്യക്തികൾക്കും സംഘടനകൾക്കും ഹർജികളും നിർദേശങ്ങളും സമർപ്പിക്കാം. ചെയർപേഴ്‌സൺ, സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും കുട്ടികളുടെയും…
സാഹിത്യതൽപരരായ പട്ടികവിഭാഗക്കാർക്ക് സാഹിത്യാഭിരുചി വർധിപ്പിക്കുന്നതിനും സർഗവാസനയെ പരിപോഷിപ്പിക്കുന്നതിനുമായി പട്ടികജാതി വികസന വകുപ്പ് സാഹിത്യശില്പശാല സംഘടിപ്പിക്കുന്നു. 18 വയസ്സിന് മുകളിൽ പ്രായമുള്ള സാഹിത്യാഭിരുചിയുള്ള പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ടവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മറ്റു വിഭാഗത്തിൽപെട്ട അഞ്ചുപേർക്ക്…
ഉത്സവകാലത്തെ കമ്പോള ഇടപെടൽ ശക്തമാക്കി ഗുണനിലവാരമുളള ഭക്ഷ്യ വസ്തുക്കൾ ഉൾപ്പടെയുളള നിത്യോപയോഗ സാധനങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനും പൊതുവിപണി വില നിയന്ത്രിക്കുന്നതിനും സംസ്ഥാനത്തുടനീളം സപ്ലൈകോ റംസാൻ മെട്രോ ഫെയറുകൾ ആരംഭിക്കുന്നു. സംസ്ഥാനതല ഉദ്ഘാടനം…
കേരള പബ്‌ളിക് സർവീസ് കമ്മീഷൻ നടത്തുന്ന വകുപ്പുതല പരീക്ഷയ്ക്ക് പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർക്കായി പ്രത്യേക സൗജന്യ പരിശീലനം ഐ.എം.ജി.യുടെ കേന്ദ്രങ്ങളിൽ ജൂൺ 20 മുതൽ ജൂലൈ 16 വരെ നടക്കും. തിരുവനന്തപുരം,…
കേരള സർക്കാർ ഡയറി 2019 www.kerala.gov.in-ൽ ലഭ്യമാണ്. ഇതിൽ രേഖപ്പെടുത്തിയിട്ടുള്ള വിശദാംശങ്ങൾ (പേര്, പദവി, വിലാസം, ഓഫീസ് ഫോൺ നമ്പർ, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം, വെബ്‌സൈറ്റ്, വീട്ടുമേൽവിലാസം) അപ്‌ഡേറ്റ് ചെയ്യുന്നതിനായി keralagovernmentdiary@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ…