ശുചിത്വസന്ദേശവുമായി ഹരിതകേരളം മിഷന്‍ സംസ്ഥാനത്ത് വിജയഗാഥ സൃഷ്ടിക്കുമ്പോള്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഈ വിജയം പ്രതിഫലിക്കുകയാണ്. മാലിന്യമുക്ത നാടെന്ന ലക്ഷ്യത്തിലേക്കുള്ള പാതയിലാണ് ജില്ലയിലെ ത്രിതല പഞ്ചായത്തുകളെല്ലാം. വലിച്ചെറിയല്‍ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ട വണ്ടന്മേട്ടില്‍ നാടിന്റെ…

സംസ്ഥാന ശിശുക്ഷേമ സമിതി ആദ്യമായി ഏര്‍പ്പെടുത്തിയ 'ശിശുക്ഷേമം' സ്‌കോളര്‍ഷിപ്പിന് വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാരിന്റെ അതിദാരിദ്ര്യ വിഭാഗം പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും ഗോത്ര, ആദിവാസി വിഭാഗത്തിലുള്ളവര്‍ക്കുമാണ് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 2023 ല്‍ എസ്എസ്എല്‍സി പാസായി…

പാമ്പാടുംപാറ പഞ്ചായത്തിലെ സന്യാസിയോട നിർമ്മലാപുരം റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് മോഹനൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സരിത രാജേഷ് അധ്യക്ഷത വഹിച്ചു. സഞ്ചാരയോഗ്യമല്ലാതിരുന്ന 290 മീറ്റർ ദൈർഘ്യമേറിയ പാതയാണ് 10.6 ലക്ഷം രൂപ…

പ്രസവാനന്തരം ആശുപത്രിയില്‍ നിന്ന് നവജാതശിശുവുമായി വീട്ടിലെത്താന്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നല്‍കേണ്ട ഭീമമായ തുകയെക്കുറിച്ചോര്‍ത്തുള്ള ആശങ്കയിലാണോ നിങ്ങള്‍? എങ്കില്‍ വിഷമിക്കണ്ട...! പ്രസവത്തിനായി സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് ഏറെ സഹായകമായ മാതൃയാനം…

ഇടുക്കി ജില്ലയിലെ എല്ലാ മേഖലയിലും വികസനമെത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് എം.എം. മണി എം എല്‍ എ. ശാന്തിഗ്രാം-ഇടിഞ്ഞമല പള്ളിക്കാനം റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടിഞ്ഞമല ജംഗ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റും ബസ് കാത്തിരിപ്പ്…

യുവതയ്ക്ക് അവരുടെ കഴിവിനും ആഗ്രഹങ്ങള്‍ക്കും അനുസൃതമായി വൈദഗ്ധ്യം നേടാന്‍ അവസരമൊരുക്കേണ്ടത് അത്യാവശ്യമാണെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്. ലോക യുവജനനൈപുണ്യ ദിനാഘോഷവും ട്രെയിനര്‍ രജിസ്‌ട്രേഷന്‍ ഡ്രൈവും ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു…

എലപ്പാറ ഗവ. ഐടിഐ യില്‍ പ്ലംബര്‍, റഫ്രിജറേറ്റര്‍ ആന്റ് എയര്‍ കണ്ടീഷനിംഗ് ടെക്നീഷ്യന്‍ എന്നീ ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 20 വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷ itiadmissions.kerala.gov.in,…

ഇടുക്കി ജില്ലയിലെ ശാരീരിക അവശത അനുഭവിക്കുന്ന അംഗപരിമിതര്‍ക്കുള്ള സഹായ ഉപകരണ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തൊടുപുഴയില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി നിര്‍വഹിച്ചു. വെങ്ങല്ലൂര്‍ ഷെറോണ്‍ കണ്‍വെന്‍ഷന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ പി…

ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ കായിക മേഖലയുടെ സമഗ്ര വികസനവും കായിക താരങ്ങളെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ കായിക വികസന സെമിനാര്‍ സംഘടിപ്പിച്ചു. കായിക വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി…

കാടുപിടിച്ചും മാലിന്യങ്ങള്‍ നിറഞ്ഞും നീരൊഴുക്ക് നഷ്ടപ്പെട്ട ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിലെ കൊച്ചുകാമാക്ഷി തോടിന് പുനര്‍ജന്മം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നീരുറവ് പദ്ധതിയിലൂടെ കയര്‍ ഭൂവസ്ത്രം വിരിച്ച് സംരക്ഷണം ഒരുക്കിയാണ് തോടിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍…