ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന ഇരട്ടയാര്‍ മേഖലയില്‍ ആര്‍മിയുടെയും ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളിലെ എന്‍സിസിയുടെയും പ്രവര്‍ത്തനം ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് കരുത്താകുന്നു. അപകടഭീഷണി നേരിടുന്ന 180 വീടുകളിലെ കുടുംബാംഗങ്ങളെയാണ് ഇവരുടെ നേതൃത്വത്തില്‍ ഇരട്ടയാറിലെ ക്യാമ്പിലേക്കും ബന്ധുവീടുകളിലേക്കുമായി മാറ്റിയത്.…

കട്ടപ്പനയിലെ ബേസ് ക്യാമ്പില്‍ മുഴുവന്‍ സമയവും കര്‍മ്മ നിരതരായി ഇരുപതേക്കര്‍ താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ ടീം  സേവനം കാഴ്ച വയ്ക്കുന്നു. മണ്ണിടിച്ചില്‍ ഭീഷണി നിലനിന്നിരുന്ന സ്ഥലത്തുനിന്നും ക്യാപിലെത്തിച്ചശേഷം ഹൃദയാഘാതം വന്ന അറുപതുകാരനും ബി.പി കൂടി…

ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ജില്ലയിലെ ദുരന്ത ബാധിത മേഖല സന്ദര്‍ശിച്ചു. പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമലവര്‍ധന റാവു, ഊര്‍ജവകുപ്പ് സെക്രട്ടറി സഞ്ജയ് എം കൗള്‍ എന്നിവരടങ്ങിയ സംഘം…

ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും തകര്‍ന്ന കട്ടപ്പന കെ.എസ് ആര്‍ ടി സി ഡിപ്പോയുടെ പ്രവര്‍ത്തനങ്ങള്‍ പുനര്‍ജനിക്കുന്നു. മഴക്കെടുതിയില്‍ തകര്‍ന്ന മലയോര ജില്ലയുടെ വിവിധ റോഡുകള്‍ താല്ക്കാലികമായി ഗതാഗതയോഗ്യമാക്കിയതോടെ ഇടുക്കിയുടെ വാണിജ്യ തലസ്ഥാനമായ കട്ടപ്പനയില്‍ നിന്നും ട്രാന്‍സ്‌പോര്‍ട്ട്…

 ഇടുക്കി ജില്ലയിലെ അഞ്ചു താലൂക്കുകളിലായി തുറന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍  10630 കുടുംബങ്ങളിലെ 33,835 പേരാണ് കഴിയുന്നത്. ഇതില്‍ 13,366 പേര്‍ പുരുഷന്‍മാരും 14,083 പേര്‍ സ്ത്രീകളും 6386 പേര്‍ 18 വയസ്സില്‍ താഴെയുള്ളവരുമാണ്. ഏറ്റവും കൂടുതല്‍…

ഇടുക്കി:  മഴക്കെടുതിയില്‍  താമസ യോഗ്യമല്ലാതായ വീടുകള്‍ നന്നാക്കി താമസ യോഗ്യമാക്കുന്ന നിന്നുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി   സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ താത്പര്യമുള്ള പ്‌ളംബര്‍, ഇലക്ട്രീഷ്യന്‍, കാര്‍പെന്റര്‍ തുടങ്ങിയവര്‍ അടുത്തുള്ള പഞ്ചായത്ത് സെക്രട്ടറിമാരുമായി ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടര്‍…

ഇടുക്കി ജില്ലയിലുണ്ടായ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും തകര്‍ന്ന പ്രധാന റോഡുകളുടെ പുനര്‍നിര്‍മാണം വേഗത്തിലാക്കാന്‍ മീന്‍മുട്ടി, ചേരി, കുയിലിമല എ.ആര്‍ ക്യാമ്പിന് സമീപം എന്നിവിടങ്ങളിലെ റോഡിനുണ്ടായ നാശനഷ്ടങ്ങള്‍ കലക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം നേരിട്ട് സന്ദര്‍ശിച്ചു…

പള്ളിവാസല്‍ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ മാട്ടുപ്പെട്ടി ജലസംഭരണിയുടെ ജലവിതാനം പരമാവധി ജലനിരപ്പായ 1599.59 ല്‍ എത്തുമ്പോള്‍ ഷട്ടര്‍ തുറന്ന് അധികജലം ആര്‍.എ ഹെഡ് വര്‍ക്‌സ് ജലസംഭരണിയിലേക്ക് ഒഴുക്കിവിടുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. അതിനാല്‍ മാട്ടുപെട്ടി ഡാമിന്റെ…

ജനപ്രതിനിധികളുടെയും സന്നദ്ധസംഘടനകളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവര്‍ത്തനം ജി്ല്ലയില്‍ പ്രവര്‍ത്തിക്കുന്ന 17 ദുരിതാശ്വാസ ക്യാമ്പുകളെയും സജീവമാക്കുന്നു. കാലവര്‍ഷ കെടുതി, ചെറുതോണി ഡാം തുറന്നത് എന്നിവയെ തുടര്‍ന്നാണ് ഇടുക്കി, ദേവികുളം താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നത്. ആകെ…

ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി ജില്ലയ്ക്ക് കൂടുതൽ സഹായം നല്കുമെന്ന് അടിമാലിയിൽ ദുരിതാശ്വാസക്യാമ്പ് സന്ദർശിച്ച് ശേഷം മന്ത്രി കെ.രാജു പറഞ്ഞു. എട്ടുമുറിയിൽ മണ്ണിടിച്ചിലിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെടുകയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഹസൻകുട്ടിയെ മന്ത്രി സന്ദർശിച്ചു. മണ്ണിടിച്ചിലുണ്ടായ വിവിധ പ്രദേശങ്ങളും…