ആഗ്രഹങ്ങളും സ്വപ്നങ്ങളും പൂർത്തികരിക്കുന്നതിന് സാബിർ, നദീറ ദമ്പതികൾ പത്താംതരം പരീക്ഷയെഴുതാൻ എത്തി. സാക്ഷരതാമിഷന്റെ പത്താംതരം തുല്യതാ പരീക്ഷ എഴുതാനാണ് സാബിറും നദീറയും ഉൾപ്പെടെ ആറ് ദമ്പതികൾ കോട്ടയം ഗവ.മോഡൽ ഹയർസെക്കണ്ടറി സ്കൂളിൽ എത്തിയത്. കോട്ടയം കുമ്മനം മാടപ്പള്ളി പുത്തൻപുര വീട്ടിൽ സാബിറും ഭാര്യ നദീറയും വിദ്യാഭ്യാസ കാലഘട്ടത്തിൽ പത്താം ക്ലാസ് വരെ പഠിച്ചവരായിരുന്നു.പത്താം ക്ലാസ് വിജയിക്കണമെന്ന മോഹമാണ് ഇരുവരെയും സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ ക്ലാസിൽ എത്തിച്ചത്.ഇവരുടെ രണ്ട് മക്കളും സ്കൂൾ വിദ്യാർത്ഥികളാണ്. തപാൽ വകുപ്പിലും എസ്.ബി.ഐയിലും ജോലി ചെയ്യുന്ന കോട്ടയം കളക്‌ട്രേറ്റിന് സമീപം ലക്ഷ്മിഭവനിൽ അയ്യപ്പൻ, തങ്കം ദമ്പതികളും പത്താംതരം പരീക്ഷ എഴുതാനെത്തി. ഇവർക്ക് ബിരുദങ്ങൾ നേടിയ മൂന്ന് മക്കളുണ്ട്. വിവിധ കാരണങ്ങളാൽ പഠനം മുടങ്ങിയിരുന്ന പള്ളം പാക്കിൽ മുണ്ടയ്ക്കാട് ഐസൺ ജേക്കബും ഭാര്യ രാജിമോളും, ചെങ്ങളം കളരിത്തറ വീട്ടിൽ ഷാനൂഹും ഭാര്യ ഹസീതയും, ചിങ്ങവനം മുളയ്ക്കാഞ്ചിറ പുതുവയൽ വീട്ടിൽ കെ.സുരേഷും ഭാര്യ രാജിയും, അയ്മനം പുത്തൻപുരയിൽ അജിലാലും ഭാര്യ സിജിമോളും പത്താംതരം തുല്യതാ ക്ലാസിൽ ചേർന്ന് പഠിച്ചതിന് ശേഷം പരീക്ഷ എഴുതാനെത്തിയ ദമ്പതികളിൽ ഉൾപ്പെടുന്നു. ജില്ലയിലെ 11 സെന്ററുകളിലായി 565 പേർ പത്താംതരം പരീക്ഷയെഴുതി. ഇവരിൽ 301 സ്ത്രീകളും 264 പുരുഷന്മാരും ഉൾപ്പെടുന്നു. ഡിസംബർ 31 ന് പരീക്ഷ അവസാസിക്കും. ഹയർ സെക്കണ്ടറി പരീക്ഷയെഴുതാൻ 399 പേർ എത്തി. 235 സ്ത്രീകളും 164 പുരുഷന്മാരും പരീക്ഷക്ക് എത്തി. പരീക്ഷ 29 ന് അവസാനിക്കും.  

അയ്മനത്തെ ചീപ്പുങ്കല്‍  വിനോദസഞ്ചാര  മേഖലയില്‍ സന്ദര്‍ശകര്‍ക്കായി ഇനി സഞ്ചരിക്കുന്ന ശുചിമുറിയും. സ്ഥിരം  ടോയ്ലറ്റുകള്‍ സ്ഥാപിക്കാനുള്ള സ്ഥല ദൗര്‍ലഭ്യം കണക്കിലെടുത്താണ് അയ്മനം പഞ്ചായത്ത് സഞ്ചരിക്കുന്ന സംവിധാനം ഏര്‍പ്പെടുത്തിയത്. ഇന്ന്(ഡിസംബര്‍ 17)  വൈകുന്നേരം അഞ്ചിന് ടൂറിസം -…

എലിക്കുളം ഗ്രാമപഞ്ചായത്തിലെ കുരുവിക്കൂട് നാട്ടുചന്തയില്‍ രാവിലെ 8.30ന് മാണി സി. കാപ്പന്‍ എം.എല്‍.എ എത്തിയപ്പോള്‍ സന്ദര്‍ശനം മാത്രമാണെന്നാണ് നാട്ടുകാര്‍ കരുതിയത്. പക്ഷെ, ലേലം വിളിയില്‍ അദ്ദേഹം പങ്കുചേര്‍ന്നതോടെ ചന്ത ഉണര്‍ന്നു. ലേലം മുറുകിയതോടെ ആളും…

കോട്ടയം: ദന്തരോഗങ്ങളെക്കുറിച്ചും പ്രാഥമിക ഘട്ടത്തില്‍തന്നെ രോഗനിര്‍ണയവും ചികിത്സയും നടത്തേണ്ടതിന്‍റെ ആവശ്യകത സംബന്ധിച്ചും ബോധവത്കരണം ഊര്‍ജ്ജിതമാക്കേണ്ടതുണ്ടെന്ന് ആസൂത്രണ ബോര്‍ഡ് അംഗം ഡോ. ബി. ഇക്ബാല്‍ പറഞ്ഞു. ദന്തചികിത്സാ മേഖല 2030ല്‍ എന്ന പേരില്‍ കേരള ദന്തല്‍…

പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ വെള്ളൂത്തുരുത്തി ഗവണ്‍മെന്‍റ് യു.പി  സ്കൂളിലെ  രണ്ടു പുതിയ കെട്ടിടങ്ങളുടെ  നിര്‍മ്മാണം അവസാന ഘട്ടത്തില്‍. എം.പി ഫണ്ടില്‍നിന്നുള്ള 20 ലക്ഷം രൂപയും  ഗ്രാമപഞ്ചായത്ത് ഫണ്ടായ 60 ലക്ഷം രൂപ രൂപയും ചേര്‍ത്ത് 80…

സ്ത്രീ സുരക്ഷ; പ്രതിരോധ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു വനിതാ - ശിശു വികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ ഗവണ്‍മെന്‍റ്  ഐ.ടി.ഐയില്‍ സംഘടിപ്പിച്ച സ്ത്രീ സുരക്ഷ പ്രതിരോധ ബോധവത്ക്കരണ പരിപാടി മാണി സി കാപ്പന്‍ എം.…

സായുധ സേന പതാകദിനാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു നിര്‍വഹിച്ചു. ജില്ലാ സൈനിക ക്ഷേമ ഓഫീസിന്‍റെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ കളക്ടര്‍ എന്‍.സി.സി കേഡറ്റില്‍നിന്നും ആദ്യ പതാക സ്വീകരിച്ച്…

മഞ്ഞപ്പിത്തത്തിനെതിരായ ബോധവത്ക്കരണത്തിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച വിദ്യാലയത്തില്‍ നിന്നും വീട്ടിലേക്ക് എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മാന്നാനം കെ.ഇ സ്കൂളില്‍ അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് ലിസി ടോമി നിര്‍വ്വഹിച്ചു. കുട്ടികളെ സ്വന്തം വീട്ടിലെ…

മണ്ണു പര്യവേഷണ മണ്ണു സംരക്ഷണ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ലോക മണ്ണ് ദിനം ആചരിച്ചു. കല്ലറ ഗ്രാമ പഞ്ചായത്ത് ഹാളില്‍ സി.കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സൗമ്യ…

ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ്ങാകുവാന്‍ സമൂഹത്തിന് കഴിയണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്‍റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച ജില്ലാതല പരിപാടികള്‍ കോട്ടയം കെ.പി.എസ്. മോനോന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ…