അധികാരത്തൊടി-കുറ്റാളൂര്‍ റോഡില്‍ ഒന്നാം റീച്ചില്‍ നാളെ (ബുധനാഴ്ച) മുതല്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡ് വഴിയുള്ള ഗതാഗതം പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ പൂര്‍ണ്ണമായും നിരോധിച്ചു. വാഹനങ്ങള്‍ മലപ്പുറം-പരപ്പനങ്ങാടി, മലപ്പുറം-കോഴിക്കോട് എന്നീ റോഡുകള്‍ ഉപയോഗിക്കണം.

ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പ് മുഖേന നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് വിവിധ ബ്ലോക്കുകളില്‍ വെറ്ററിനറി സര്‍ജന്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം ഡിസംബര്‍ 29 ന് രാവിലെ 10.30 ന് മലപ്പുറം…

പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ പുനരുദ്ധാരണ വായ്പ അപേക്ഷ ക്ഷണിച്ചു. നിലവില്‍ താമസിക്കുന്ന ഭവനത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് വായ്പ ലഭിക്കുക. വായ്പയ്ക്ക് ജാമ്യം ആവശ്യമാണ്. അപേക്ഷകര്‍ പട്ടികജാതി, പട്ടികവര്‍ഗത്തില്‍പ്പെട്ടവരും 18 നും 55 നും…

ജപ്പാനീസ് എന്‍സഫലൈറ്റിസ് (ജപ്പാന്‍ ജ്വരം) പടരാതിരിക്കാനുള്ള പ്രവർത്തനം ശക്തമാക്കാൻ ജില്ലാ കളക്ടർ വി.ആർ. വിനോദിൻ്റെ അധ്യക്ഷതയിൽ ചേർന്ന മത സംഘടനാ നേതാക്കളുടെ യോഗത്തിൽ തീരുമാനിച്ചു. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക ബോധവത്കരണം നടത്താനും ജനുവരിയിൽ സ്കൂളുകൾ…

സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന 'സമൃദ്ധി കേരളം'- ടോപ്പ് അപ്പ് ലോണ്‍ പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പട്ടികജാതിക്കാരായ നിലവിലുള്ള സംരംഭകരുടെ ബിസിനസ്സ് വികസനവും സാമ്പത്തിക ശാക്തീകരണവും ലക്ഷ്യമിട്ട് സര്‍ക്കാര്‍…

ജയിൽ അന്തേവാസികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും അവരുടെ സർഗ്ഗവാസനകളെ സമൂഹത്തിന് ഉപയുക്തമാക്കാനുമായി തവനൂർ സെൻട്രൽ ജയിൽ & കറക്ഷണൽ ഹോമിൽ ഡിസംബർ നാലു മുതൽ ആരംഭിച്ച ജയിൽ ക്ഷേമ ദിനാഘോഷം- 'കലാരവം 2025' ന്…

വരുമാനദായക തൊഴില്‍ മേഖലകളില്‍ സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിക്കുക, സുരക്ഷിതമായ തൊഴിലിടങ്ങള്‍ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ജനുവരി ഒന്നുമുതല്‍ 'ഉയരെ' ജില്ലാതല ജെന്‍ഡര്‍ ക്യാമ്പയിന് തുടക്കമാകും. ക്യാപയിന് മുന്നോടിയായി സ്റ്റേറ്റ് മിഷനില്‍ നിന്ന് പരിശീലനം ലഭിച്ച…

മലപ്പുറം ജില്ലയിലെ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ജില്ലാ കളക്ടര്‍ വി.ആര്‍.വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലയില്‍ ഗാര്‍ഹിക പ്രസവങ്ങള്‍ ഈ വര്‍ഷം ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞതായി യോഗം വിലയിരുത്തി. 2025-26 വര്‍ഷം…

മലപ്പുറം ജില്ലാപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വരണാധികാരി കൂടിയായ ജില്ലാ കളക്ടർ വി.ആർ വിനോദ് മുതിർന്ന അംഗമായ തിരുനാവായ ഡിവിഷൻ…

മലപ്പുറം ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നഗരസഭകളിൽ ചുമതലയേറ്റവർ: തിരൂരങ്ങാടി നഗരസഭയിൽ 40 അംഗ ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരൂരങ്ങാടി മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിൽ നടന്ന ചടങ്ങിൽ…