ആലപ്പുഴ : ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കായി വീടുകളില്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിന്റെ കരുതല്‍. പ്രദേശത്തെ വായനശാലകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ എന്നിവ കേന്ദ്രീകരിച്ച് ടെലിവിഷന്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങളാണ് കുട്ടികള്‍ക്കായി പഞ്ചായത്ത് ഒരുക്കി നല്‍കുന്നത്. ടെലിവിഷന്‍, ഇന്റര്‍നെറ്റ്,…

സുഭിക്ഷ കേരളം പദ്ധതിയില്‍ കൃഷി വകുപ്പ് ഉല്‍പ്പാദിപ്പിച്ചതും കര്‍ഷകരില്‍ നിന്നും സംഭരിച്ചതുമായ 4.84 ലക്ഷം ഫവലൃക്ഷത്തൈകളും വനം വകുപ്പ് തയ്യാറാക്കിയ മൂന്നു ലക്ഷത്തോളം വൃക്ഷത്തൈകളുമാണ് അതാത് കൃഷി ഭവനുകള്‍ വഴി വിതരണം ചെയ്യുന്നത്.  ആവശ്യക്കാര്‍…

പത്തനംതിട്ട: ലോക പരിസ്ഥിതി ദിനചാരണത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ മൂന്നു ലക്ഷത്തോളം വൃക്ഷത്തൈകള്‍ നടും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാകും നടീല്‍. ഇതുകൂടാതെ കൃഷിഭവനുകള്‍ വഴി വിവിധയിനം വൃഷതൈകളുടെ വിതരണത്തിനും തുടക്കമാകും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ…

ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 13 പേരും വിദേശത്തു നിന്നു വന്നവര്‍. രോഗം സ്ഥിരീകരിച്ചവരില്‍ 57 വയസുള്ള പൂവാര്‍ സ്വദേശിയാണ് മുംബൈയില്‍ നിന്നും ട്രെയിനില്‍ എത്തിയത്. അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണം കണ്ടതിനെതുടര്‍ന്ന് സ്രവപരിശോധന നടത്തി.…

കൊലുമ്പനും ഇടുക്കിയും ശങ്കരാടിയും മുതല്‍ മമ്മൂക്കയും ലാലേട്ടനും തങ്കുപ്പൂച്ചയും വരെ.... പറഞ്ഞ് വരുന്നത് കൊറോണ ബോധവല്‍ക്കരണത്തിനായി തൊടുപുഴയില്‍ വിരിഞ്ഞ കാര്‍ട്ടൂണ്‍ വസന്തത്തെക്കുറിച്ചാണ്. കേരളാ കാര്‍ട്ടൂണ്‍ അക്കാഡമിയും കേരളാ സാമൂഹ്യ സുരക്ഷാ മിഷനും ചേര്‍ന്നാണ് വ്യത്യസ്ഥതയാര്‍ന്ന…

മലപ്പുറം ജില്ലയില്‍ 11 പേര്‍ക്ക് കൂടി ഇന്നലെ (ജൂണ്‍ മൂന്ന്) കോവിഡ് 19 സ്ഥിരീകരിച്ചു. ദുബായില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും കുവൈത്തില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും ജോര്‍ദാനില്‍ നിന്ന് തിരിച്ചെത്തിയ ഒരാള്‍ക്കും ബംഗളൂരുവില്‍ നിന്ന്…

ബുധനാഴ്ച (ജൂണ്‍ 3) ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഒരു വനിതാ ഡോക്ടറുള്‍പ്പെടെ മൂന്നു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ.…

പത്തനംതിട്ട ജില്ലയില്‍ ബുധനാഴ്ച രണ്ട് കോവിഡ്-19 കേസുകള്‍ സ്ഥിരീകരിച്ചു. 1) മേയ് 24ന് മഹാരാഷ്ട്രയില്‍ നിന്ന് ട്രാവലറില്‍ എത്തിയ  കൂടല്‍ സ്വദേശിനിയായ 27 വയസുകാരി. 2)മേയ് 27ന് കുവൈറ്റില്‍ നിന്നും കുവൈറ്റ്-കൊച്ചി വിമാനത്തില്‍ എത്തിയ…

രണ്ടു പേര്‍ക്ക് രോഗമുക്തി കണ്ണൂർ ജില്ലയില്‍ രണ്ടു പേര്‍ക്കു കൂടി ഇന്നലെ (ജൂണ്‍ 3) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. മെയ് 19ന് കുവൈത്തില്‍ നിന്ന് ഐഎക്‌സ് 790 വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളം…

കൊല്ലം ജില്ലയില്‍ ബുധനാഴ്ച (ജൂണ്‍ 3) അഞ്ച് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കരുനാഗപ്പള്ളി പാവുമ്പ നോര്‍ത്ത് സ്വദേശി 31 വയസുള്ള യുവാവ്, കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ 40 വയസുള്ള  ആരോഗ്യപ്രവര്‍ത്തകരായ രണ്ട് വനിതകള്‍,…