കൊച്ചി: ഫിഷറീസ് വകുപ്പ് മത്സ്യബന്ധനയാനങ്ങളുടേയും തൊഴിലാളികളുടേയും സമഗ്രവിവരങ്ങള്‍ ശേഖരിക്കുന്നു. ജില്ലയിലെ എല്ലാ മത്സ്യബന്ധനബോട്ടുകളുടേയും ഇന്‍ബോര്‍ഡ് വള്ളങ്ങളുടേയും ഒ.ബി.എം. വള്ളങ്ങളുടേയും പരമ്പരാഗത വള്ളങ്ങളുടേയും ഉടമസ്ഥര്‍ വിവരം നിശ്ചിത അപേക്ഷാഫോറത്തില്‍ മത്സ്യഭവനുകളിലോ വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷനിലോ ഡെപ്യുട്ടി…

സ്വാമി വിവേകാനന്ദന്റെ ജന്മദിനം നെഹ്‌റു യുവ കേന്ദ്ര ദേശീയ യുവജന ദിനമായി ആഘോഷിച്ചു. സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ 125-ാം വാര്‍ഷികാഘോഷത്തിന്റെയും ദേശീയ യുവജന വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാകളക്ടറേറ്റ് സമ്മേളനഹാളില്‍ ഡെപ്യൂട്ടി കളക്ടര്‍…

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട്അപ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന വായ്പാ പദ്ധതിയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജനുവരി 16ന് ആരംഭിക്കും. പദ്ധതിപ്രകാരം…

കേരള ഉപലോകായുക്ത ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍ 15നും ലോകായുക്ത ജസ്റ്റിസ് പയസ് സി കുര്യാക്കോസും ഉപലോകായുക്തയും 16നും തൃശൂരില്‍ ക്യാമ്പ് സിറ്റിംഗ് നടത്തും. ഉപലോകായുക്ത 17നും ലോകായുക്തയും ഉപലോകായുക്തയും 18, 19 തീയതികളില്‍ കോട്ടയം…

യുവാക്കള്‍ മുന്നിട്ടിറങ്ങിയാല്‍ സമൂഹത്തില്‍ ഗുണകരമായ മാറ്റമുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ പറഞ്ഞു. സമൂഹത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളില്‍നിന്നും ഒഴിഞ്ഞുമാറാതെ ആത്മാര്‍ത്ഥയോടെ ഇടപെടാന്‍ യുവജനങ്ങള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് ഗവ. കോളേജില്‍ നടന്ന ദേശീയ…

ആരോഗ്യ കേരളത്തിന്റെയും, ജി.എച്ച്.എസ്.എസ് പൈവളികെയുടേയും സംയുക്താഭിമുഖ്യത്തില്‍ 10, 12 ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കായി വ്യക്തിത്വ സെമിനാറും ക്വിസ് മത്സരവും(ടാലന്റ് 2018) നടത്തി.  വാര്‍ഡ് മെമ്പര്‍  റസിയ റസാഖ് അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ്  ഭാരതി ഷെട്ടി  ഉദ്ഘാടനം…

ശ്രീനാരായണ ട്രോഫി ജലോത്സവത്തിലൂടെ ശ്രദ്ധേയമായ കന്നേറ്റി കായലിന്റെ ടൂറിസം സാധ്യതകള്‍ക്ക് പ്രതീക്ഷ പകര്‍ന്ന് പവലിയന്റെയും കായലോര ടൂറിസത്തിന്റെയും ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ജില്ലയില്‍ 27 കോടി രൂപയുടെ ടൂറിസം പദ്ധതികള്‍ക്ക് അംഗീകാരം…

തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ടൂറിസം മേഖലയ്ക്ക് പ്രാമുഖ്യം നല്‍കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ചവറ ടൈറ്റാനിയം ഗ്രൗണ്ടിന് സമീപം ടൂറിസം വകുപ്പ് പണി കഴിപ്പിച്ച വഴിയോര വിശ്രമ കേന്ദ്രം ടേക്ക്-എ-ബ്രേക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു…

ലോക കേരളസഭയോടനുബന്ധിച്ച് വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ കനകക്കുന്നില്‍ നടക്കുന്ന വസന്തോത്സവം 2018 ജനതിരക്ക് കണക്കിലെടുത്ത് രണ്ട് ദിവസം കൂടി നീട്ടി.  പതിനായിരത്തില്‍പ്പരം പൂക്കളും മുപ്പതിനായിരത്തില്‍പ്പരം ജൈവ വൈവിധ്യങ്ങളുമായി ഈ മാസം ഏഴിനാരംഭിച്ച പുഷ്‌പോത്സവത്തിന് വന്‍ജനത്തിരക്കാണ്…

കുറുവദ്വീപ് ഡി.എം.സി. കേന്ദ്രത്തിനായി സംസ്ഥാന ബാംബു കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച മുളചങ്ങാടം മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് ഉദ്ഘാടനം ചെയ്തു. കുറുവ ഡിവിഷന്‍ കൗണ്‍സിലര്‍ ഹരി ചാലിഗദ്ദ അധ്യക്ഷത വഹിച്ചു. പരിസ്ഥിതിക്കനുയോജ്യമായവിധം ആനമുള ഉപയോഗിച്ചാണ് ചങ്ങാടം…