വിദ്യാസമ്പന്നരും പ്രബുദ്ധരുമായ കേരളീയ സമൂഹത്തിലും സ്ത്രികള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് ആശങ്കാജനകമാണെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു.  സ്‌നേഹിത ജന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം പന്തളത്ത് നിര്‍വഹിക്കുകയായിരുന്നു  എംഎല്‍എ. വൃദ്ധസദനങ്ങളും അഗതി മന്ദിരങ്ങളും സമൂഹത്തില്‍…

പതിനെട്ടു വയസ്സിനു മുകളിലുള്ള ഭിന്നശേഷിക്കാരായ വ്യക്തികളുടെ രക്ഷാകര്‍തൃത്വം സംബന്ധിച്ച് ജില്ലാ കലക്ടര്‍ ചെയര്‍മാനായ സമിതി കലക്ടറേറ്റില്‍ ഹിയറിങ് നടത്തി. 283 കേസുകളാണ്  പരിഗണിച്ചത്. സെറിബ്രല്‍ പാള്‍സി, ഓട്ടിസം, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി, മെന്റല്‍ റിട്ടാര്‍ഡേഷന്‍ തുടങ്ങിയ…

മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും ശാസ്ത്രീയപരിശീലനം നല്കും കൊച്ചി: ലഹരിക്കെതിരെ മനസ്സിന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. മദ്യം, മയക്കുമരുന്ന് എന്നിവ നല്‍കുന്ന പ്രലോഭനങ്ങളില്‍ വീഴരുത്. വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി വസ്തുക്കളുടെ ഉപയോഗം തടയാനായി അദ്ധ്യാപകര്‍ക്കും…

ക്രിസ്തുമസ് ആഘോഷത്തിനായി മക്കള്‍ സമ്മാനിച്ച അരലക്ഷം രൂപ കണ്ണീരുണങ്ങാത്ത കടലിന്റെ മക്കള്‍ക്ക് ആശ്വാസം പകരാനായി നീക്കിവച്ച് ഒരമ്മ ആഘോഷത്തിന് വേറിട്ട നിറം നല്‍കുന്നു. ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് ജീവിതം താറുമാറായ തീരദേശ ജനതയ്ക്ക് ആശ്വാസം പകരാനായി…

ജില്ലയിലെ പുതുതായി അനുവദിച്ച 6 ലൊക്കേഷനുകളിലേക്ക് (അരയിടത്തുപാലം, മായനാട്, കുറ്റിച്ചിറ, പന്നിയങ്കര, മുതലക്കുളം, ഇരിങ്ങല്‍) അക്ഷയ കേന്ദ്രങ്ങള്‍ക്കായി അപേക്ഷിച്ചവര്‍ക്കുള്ള ഓണ്‍ലൈന്‍ പരീക്ഷ ഡിസംബര്‍ 29 ന് റെയില്‍വെ സ്റ്റേഷന്‍ ലിങ്ക് റോഡിലുള്ള കെല്‍ട്രോണ്‍ നോളജ്…

സംസ്ഥാന പോഷകാഹാര ബ്യൂറോയുടെയും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും ആഭിമുഖ്യത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ നടക്കുന്ന പോഷകാഹാര പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷ രജനി പ്രദീപ് നിര്‍വഹിച്ചു. മലയാളിയുടെ ഭക്ഷണശീലത്തില്‍ വന്ന മാറ്റം…

ജലസംരക്ഷണത്തിനും ഭക്ഷ്യസുരക്ഷയ്ക്കും നെല്‍കൃഷി പുനരുജ്ജീവനം അനിവാ   ര്യമാണെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. പന്തളം ബ്ലോക്കിലെ ചിറ്റിലപ്പാടുത്തുള്ള നാഥനടി കളത്തിന് സമീപം കരിങ്ങാലി നെല്‍കൃഷി പുനരുജ്ജീവന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഈ സര്‍ക്കാര്‍…

സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ രംഗത്തെ സമഗ്ര സേവനങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന ആദ്രം മിഷനിന്റെ ഭാഗമായി ജില്ലയിലെ എട്ട് പബ്‌ളിക് ഹെല്‍ത്ത് സെന്ററുകള്‍ ജനുവരി മുതല്‍ സമ്പൂര്‍ണ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുമെന്ന് ജില്ലാ കലക്ടര്‍ അമിത്…

നാടിനെ പച്ചപ്പിലേക്ക് തിരികെയെത്തിക്കാനും ജലസമൃദ്ധി നിലനിര്‍ത്താനും ജൈവകൃഷിയുടെ വ്യാപനത്തിലൂടെ വിഷരഹിത പച്ചക്കറി ഉറപ്പാക്കാനും ശുചിത്വപാലനം ശീലമാക്കാനും സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഹരിത കേരളമിഷന്‍ മികവുറ്റ പ്രവര്‍ത്തനങ്ങളിലൂടെ സാര്‍ത്ഥകമാവുകയാണ്. കൊല്ലം കലക്‌ട്രേറ്റിന്റെ മാറിയ മുഖഛായ തന്നെയാണ് ഇതിന്…

വനിത ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ പോക്‌സോ നിയമം 2012 സംബന്ധിച്ച് തെരഞ്ഞെടുത്ത കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി. പരിപാടിയുടെ ജില്ലാതല…